രഞ്ജി ട്രോഫി: പ്രതീക്ഷയായി ജലജ് സക്സേന ക്രീസില്‍, ബംഗാളിനെതിരെ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടം

51-4 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ ബാറ്റിലായിരുന്നു പ്രതീക്ഷ

Kerela vs Bengal, Ranji Trophy 28 October 2024 live updates Kerala loss 6 wickets at Lunch

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന്‍റെ ബാറ്റിംഗ് തകര്‍ച്ച തുടരുന്നു. നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളം ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെന്ന നിലയിലാണ്. 29 റണ്‍സോടെ ജലജ് സക്സേനയും ആറ് റണ്‍സുമായി സല്‍മാന്‍ നിസാറും ക്രീസില്‍. അഞ്ച് വിക്കറ്റ് വീഴ്തതിയ ഇഷാന്‍ പോറലാണ് കേരളത്തെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.

51-4 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ ബാറ്റിലായിരുന്നു പ്രതീക്ഷ. എന്നാല്‍ സ്കോര്‍ 78ല്‍ നില്‍ക്കെ സച്ചിനെ(12) പോറല്‍ ബൗള്‍ഡാക്കിയതോടെ കേരളം ഞെട്ടി. തൊട്ടുപിന്നാലെ പൊരുതി നിന്ന അക്ഷയ് ചന്ദ്രനെ(31) കൂടി പോറല്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചതോടെ കേരളം 83-6ലേക്ക് കൂപ്പുകുത്തി. എന്നാല്‍ സല്‍മാന്‍ നിസാറിനെ കൂട്ടുപിടിച്ച് ജലജ് സക്സേന നടത്തിയ പോരാട്ടം കേരളത്തെ 100 കടത്തി.

ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ നിന്ന് സഞ്ജു സാംസണ്‍ വിട്ടു നില്‍ക്കാനുള്ള കാരണം

മഴമൂലം ആദ്യ ദിനം പൂര്‍ണമായും രണ്ടാം ദിനം രണ്ട് സെഷനുകളും നഷ്ടമായ കേരളത്തിന് ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ നേടേണ്ടത് അനിവാര്യമാണ്. ഇന്നലെ ടോസ് നേടിയ ബംഗാള്‍ കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ വത്സല്‍ ഗോവിന്ദും രോഹന്‍ കുന്നുമ്മലും 33 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷം അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായതോടെയാണ് രണ്ടാം ദിനം കേരളം തകര്‍ന്നടിഞ്ഞത്.

40-ാം വയസില്‍ പോലും സച്ചിന്‍ അതിന് തയാറായി, ഫോം ഔട്ടായിട്ടും കോലിയും രോഹിത്തും ഒരിക്കലും അതിന് തയാറല്ല

22 പന്തില്‍ 23 റണ്‍സെടുത്ത രോഹനെ ഇഷാന്‍ പോറല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബാബ അപരാജിതിനെ പോറല്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകകളിലെത്തിച്ചു.പിന്നാലെ അഞ്ച് റണ്‍സെടുത്ത വത്സല്‍ ഗോവിന്ദിനെകൂടി പോറല്‍ തന്നെ സാഹയുടെ കൈകകളിലെത്തിച്ചതോടെ കേരളം ഞെട്ടി. പിന്നീടെത്തിയ ആദിത്യ സര്‍വാതെയെ(5) പ്ദീപ്ത പ്രമാണിക്കും മടക്കിയതോടെ കേരളം 33-0ല്‍ നിന്ന് 38-4ലേക്ക് കൂപ്പുകുത്തുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios