ഓറഞ്ച് ക്യാപ്പ് നേടിയാലൊന്നും ഐപിഎല്‍ കിരീടം കിട്ടില്ല; കോലിയ്ക്കെതിരെ ഒളിയമ്പെയ്ത് അംബാട്ടി റായുഡു

ഐപിഎല്ലില്‍ 15 മത്സരങ്ങളില്‍ 741 റണ്‍സുമായി വിരാട് കോലി റണ്‍വേട്ടയില്‍ മുന്നിലെത്തിയെങ്കിലും ആര്‍സിബി എലിമിനേറ്ററില്‍ പുറത്തായിരുന്നു.

It's not the Orange Cap that wins you the IPL, Says Ambati Rayudu about KKR win

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയതിന് പിന്നാലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ആര്‍സിബി താരം വിരാട് കോലിയ്ക്കെതിരെ ഒളിയമ്പെയ്ത് മുന്‍ ഇന്ത്യൻ താരം അംബാട്ടി റായുഡു. മത്സരശേഷം സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയിലാണ് റായുഡു കോലിക്കെതിരെ പരോക്ഷ പരാമര്‍ശം നടത്തിയത്.

അഭിനന്ദനങ്ങള്‍ കൊല്‍ക്കത്ത, സുനില്‍ നരെയ്നും ആന്ദ്രെ റസലിനും മിച്ചല്‍ സ്റ്റാര്‍ക്കിനുമൊപ്പം അവസരത്തിന് ഒത്ത് ഉയര്‍ന്നതിന്. കുറെ വര്‍ഷങ്ങളായി നമ്മള്‍ കാണുന്നതാണിത്, ഓറഞ്ച് ക്യാപ് ഒന്നുല്ല നിങ്ങള്‍ക്ക് ഐപിഎല്‍ കിരീടം സമ്മാനിക്കുക. അതിന് പകരം ടീമിലെ ഓരോ താരങ്ങളും 300 റണ്‍സ് വീതം നേടുന്നതാണ് എന്നായിരുന്നു റായുഡുവിന്‍റെ വാക്കുകള്‍.

കോലിയും സഞ്ജുവും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ രണ്ടാം സംഘത്തിനൊപ്പവും അമേരിക്കയിലേക്കില്ല

ഐപിഎല്ലില്‍ 15 മത്സരങ്ങളില്‍ 741 റണ്‍സുമായി വിരാട് കോലി റണ്‍വേട്ടയില്‍ മുന്നിലെത്തിയെങ്കിലും ആര്‍സിബി എലിമിനേറ്ററില്‍ പുറത്തായിരുന്നു. അതേസമയം, റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒമ്പതാം സ്ഥാനത്തുള്ള സുനില്‍ നരെയ്ന്‍ മാത്രമാണുള്ളത്. 14 മത്സരങ്ങളില്‍ നിന്ന് 488 റണ്‍സും 17 വിക്കറ്റും വീഴ്ത്തിയ നരെയ്നും 12 കളികളില്‍ 435 റണ്‍സടിച്ച് പതിനഞ്ചാം സ്ഥാനത്തുള്ള ഫില്‍ സാള്‍ട്ടും നല്‍കിയ തുടക്കങ്ങളായിരുന്നു സീസണില്‍ കൊല്‍ക്കത്തയുടെ കുതിപ്പിന് ഊര്‍ജ്ജമായത്.

15 മത്സരങ്ങളില്‍ 370 റണ്‍സടിച്ച വെങ്കടേഷ് അയ്യര്‍, 15 കളികളില്‍ 351 റണ്‍സടിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 15 കളികളില്‍ 185 സ്ട്രൈക്ക് റേറ്റില്‍ 222 റണ്‍സും 19 വിക്കറ്റുമെടുത്ത ആന്ദ്രെ റസല്‍ എന്നിവരും കൊല്‍ക്കത്തയുടെ വിജയങ്ങളില്‍ നിര്‍ണായകമായി. ബൗളര്‍മാരില്‍ 21 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ രണ്ടാമത് എത്തിയ വരുണ്‍ ചക്രവര്‍ത്തിയും 19 വിക്കറ്റെടുത്ത ഹര്‍ഷിത് റാണയും 17 വിക്കറ്റെടുത്ക് ക്വാളിഫയറിലും ഫൈനലിലും നിര്‍ണായക പ്രകടനം കാഴ്ചവെച്ച മിച്ചല്‍ സ്റ്റാര്‍ക്കും തിളങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios