IPL 2022 : സൂര്യകുമാർ യാദവിനെ 'സ്‌കൈ' എന്ന് ആദ്യമായി വിളിച്ചത് ആര്?

ആരായിരിക്കും സ്കൈ എന്ന പേര് സൂര്യകുമാർ യാദവിന് ഇട്ടത്. സൂര്യകുമാർ യാദവ് എന്നതിന്‍റെ ചുരുക്കെഴുത്താണ് എസ്കൈവൈ(SKY). 

IPL 2022 Who call Suryakumar Yadav SKY in first time

മുംബൈ: ഐപിഎല്ലില്‍ (IPL 2022) മുംബൈ ഇന്ത്യൻസിന്‍റെ (Mumbai Indians) വിശ്വസ്‌ത ബാറ്റ്സ്‌മാൻ സൂര്യകുമാർ യാദവിന് (Suryakumar Yadav) 'സ്കൈ' (SKY) എന്നൊരു വിളിപ്പേരുണ്ട്. എട്ട് വർഷം മുമ്പാണ് ഈ പേര് സൂര്യകുമാർ യാദവിനൊപ്പം ചേർന്നത്. ഈ പേരിട്ടതാകട്ടെ ഒരു ഇന്ത്യൻ മുൻ താരവും.

മുംബൈ ഇന്ത്യന്‍സിന്‍റെ മധ്യനിരയിൽ പകരംവെക്കാനില്ലാത്ത താരമാണ് സൂര്യകുമാർ യാദവ്. പലപ്പോഴും മുംബൈയുടെ രക്ഷകൻ. ഈ സീസണിൽ ഇതുവരെ നാല് കളികളിൽനിന്ന് 200 റൺസ് നേടി ആരാധകരുടെ സ്കൈ. ആരായിരിക്കും സ്കൈ എന്ന പേര് സൂര്യകുമാർ യാദവിന് ഇട്ടത്. പേര് വന്നത് 2014ലാണ്. സൂര്യകുമാർ യാദവ് എന്നതിന്‍റെ ചുരുക്കെഴുത്താണ് എസ്കൈവൈ(SKY). അതിനെ സ്കൈ എന്ന് വിളിച്ചുതുടങ്ങിയത് കൊൽക്കത്ത നായകനായിരുന്ന ഗൗതം ഗംഭീറാണെന്നാണ് സൂര്യകുമാർ യാദവ് പറയുന്നത്. 

സീസണില്‍ മുംബൈ ഇന്ത്യന്‍സ് ദയനീയ പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. സീസണിലെ ആദ്യ ആറ് കളികളും തോറ്റ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ. ഐപിഎൽ ചരിത്രത്തില്‍ ആദ്യ ആറ് മത്സരങ്ങളിലും തോൽക്കുന്ന മൂന്നാമത്തെ ടീം മാത്രമാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ 2014ൽ ആദ്യ അഞ്ച് മത്സരങ്ങളും തോറ്റ ശേഷം പ്ലേ ഓഫിലെത്തിയ ചരിത്രവും മുംബൈക്കുണ്ട്. അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് 18 റണ്‍സിന് തോറ്റു. നാളെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ അടുത്ത മത്സരം. 

ഇനിയുള്ള മത്സരങ്ങളിൽ ഒന്ന് പോലും തോൽക്കാതെ മുന്നേറിയാൽ മാത്രമേ മുംബൈക്ക് പ്ലേ ഓഫ് സാധ്യതയുള്ളൂ. ഒരു തോൽവി പോലും പുറത്തേക്കുള്ള വഴി തുറക്കും. അ‍ഞ്ച് തവണ ചാമ്പ്യന്മാരായിട്ടുള്ള മുംബൈയ്ക്ക് നായകൻ രോഹിത് ശർമയുടെ മോശം ഫോമാണ് തിരിച്ചടിയായത്. ആറ് മത്സരങ്ങളിൽ 114 റൺസ് മാത്രമാണ് ഹിറ്റ്‌മാന്‍റെ സമ്പാദ്യം. സീസണില്‍ ഒരിക്കൽ പോലും അർധ സെഞ്ചുറിയിലെത്തിയില്ല. ആദ്യ രണ്ട് കളിയിൽ തിളങ്ങിയ ഇഷാൻ കിഷനും പിന്നീടുള്ള മത്സരങ്ങളിൽ വലിയ സ്കോറിലെത്താനായില്ല. ബൗളിംഗ് യൂണിറ്റ് പാടേ തകർന്ന അവസ്ഥയിലാണ്. ജസ്‌പ്രീത് ബുമ്ര ഭേദപ്പെട്ട നിലയിൽ പന്തെറിയുന്നുണ്ടെങ്കിലും മറ്റാർക്കും പിന്തുണ നൽകാനാകുന്നില്ല. 

IPL 2022 : നാണക്കേടിന്‍റെ പടുകുഴിയിലേക്ക് തള്ളിയിട്ട ആറ് തോല്‍വികള്‍; ഇനി മുംബൈ ഇന്ത്യന്‍സിന്‍റെ സാധ്യതകള്‍

Latest Videos
Follow Us:
Download App:
  • android
  • ios