IPL 2022 : ഓപ്പണര്‍മാര്‍ കൂടാരം കയറി; സണ്‍റൈസേഴ്‌സിനെതിരെ മുന്‍നിര തകര്‍ന്ന് പഞ്ചാബ് കിംഗ്‌സ്

ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബൗളിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ പഞ്ചാബിനായി കളിക്കുന്നില്ല. 

IPL 2022 PBKS vs SRH Punjab Kings gets bad start as Shikhar Dhawan Prabhsimran Singh out

മുംബൈ: ഐപിഎല്ലിൽ (IPL 2022) സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (PBKS vs SRH) മായങ്ക് അഗര്‍വാളില്ലാതെയിറങ്ങിയ പഞ്ചാബ് കിംഗ്‌സിന് (Punjab Kings) മോശം തുടക്കം. പവര്‍പ്ലേയില്‍ 48-2 എന്ന സ്‌കോറിലാണ് പഞ്ചാബ്. ജോണി ബെയ്‌ര്‍സ്റ്റോയും (Jonny Bairstow) 12*, ലയാം ലിവിംഗ്‌സ്റ്റണുമാണ് (Liam Livingstone) 14* ക്രീസില്‍. 11 പന്തില്‍ 8 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനെ (Shikhar Dhawan) ഭുവനേശ്വര്‍ കുമാറും 11 പന്തില്‍ 14 റണ്‍സെടുത്ത പ്രഭ്‌‌സിമ്രാന്‍ സിംഗിനെ (Prabhsimran Singh) ടി നടരാജനും പുറത്താക്കി. 

പഞ്ചാബ് കിംഗ്‌സ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ജോണി ബെയ്‌ര്‍സ്റ്റോ, പ്രഭ്‌സിമ്രാന്‍ സിംഗ്, ലയാം ലിവിംഗ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, ഒഡീന്‍ സ്‌മിത്ത്, കാഗിസോ റബാഡ, രാഹുല്‍ ചഹാര്‍, വൈഭവ് അറോറ, അര്‍ഷ്‌ദീപ് സിംഗ്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, എയ്‌ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിംഗ്, ജെ സുജിത്ത്, ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ ജാന്‍സന്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍. 

നേർക്കുനേർ കണക്കിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വ്യക്തമായ ആധിപത്യമുണ്ട്. ഇരു ടീമുകളും ഏറ്റുമുട്ടിയ 17 മത്സരങ്ങളിൽ പന്ത്രണ്ടിലും ജയിച്ചത് ഹൈദരാബാദാണ്. പഞ്ചാബ് അഞ്ച് കളിയില്‍ ജയിച്ചു. ഉയര്‍ന്ന ടീം ടോട്ടലിന്‍റെ പട്ടികയിലാവട്ടെ ഇരു കൂട്ടരും ഇഞ്ചോടിഞ്ച് പോരാടി എന്നതാണ് ചരിത്രം. 212 റൺസാണ് ഹൈദരാബാദിന്‍റെ ഉയർന്ന സ്കോറെങ്കില്‍ 211 റൺസ് പഞ്ചാബിന്‍റെ മികച്ച ടോട്ടല്‍. ഇക്കുറി അവസാന മൂന്ന് കളിയും ഹൈദരാബാദ് ജയിച്ചിരുന്നു. പഞ്ചാബും അഞ്ച് മത്സരങ്ങളിൽ മൂന്ന് ജയം സ്വന്തമാക്കി. പോയിന്‍റ് പട്ടികയില്‍ പഞ്ചാബ് അഞ്ചും ഹൈദരാബാദ് ഏഴും സ്ഥാനങ്ങളിലാണ്. 

Santosh Trophy: യഥാർഥ വെല്ലുവിളി വരുന്നതേയുള്ളൂ; 5 സ്റ്റാര്‍ ജയത്തിന് പിന്നാലെ ജിജോ ജോസഫ്

Latest Videos
Follow Us:
Download App:
  • android
  • ios