IPL 2022 : പുരാന്‍- മാര്‍ക്രം സഖ്യം തുണയായി, പഞ്ചാബിന് തോല്‍വി; ഹൈദരാബാദിന് തുടര്‍ച്ചയായ നാലാം ജയം
മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ ജയമാണ് കെയ്ന്‍ വില്യംസണും സംഘവും സ്വന്തമാക്കിയത്. എയ്ഡന്‍ മാര്‍ക്രം (27 പന്തില്‍ 41), നിക്കോളാസ് പുരാന്‍ (30 പന്തില്‍ 35) എന്നിവരാണ് വിജയത്തിലേക്ക് നയിച്ചത്.
മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തുടര്‍ച്ചയായ നാലാം ജയം. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ ജയമാണ് കെയ്ന്‍ വില്യംസണും സംഘവും സ്വന്തമാക്കിയത്. എയ്ഡന്‍ മാര്‍ക്രം (27 പന്തില്‍ 41), നിക്കോളാസ് പുരാന്‍ (30 പന്തില്‍ 35) എന്നിവരാണ് വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. രാഹുല്‍ ത്രിപാഠി (34), അഭിഷേക് ശര്‍മ (31) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, നാല് വിക്കറ്റ് നേടിയ ഉമ്രാന്‍ മാലിക്കും മൂന്ന് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറുമാണ് പഞ്ചാബിനെ തകര്‍ത്തത്. 60 റണ്‍സെടുത്ത ലിയാം ലിവിംഗ്‌സറ്റണാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ നാലാമതെത്തി.
ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മാത്രമാണ് ഹൈദരാബാദ് നിരയില്‍ നിരാശപ്പെടുത്തിയത്. മൂന്ന് റണ്‍സെടുത്ത വില്യംസണെ കഗിസോ റബാദ, ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ചു. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന് അഭിഷേക്- ത്രിപാഠി സഖ്യം 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ത്രിപാഠിയേയും അഭിഷേകിനേയും രാഹുല്‍ ചാഹര്‍ പുറത്താക്കിയെങ്കിലും മാര്‍ക്രം- പുരാന്‍ കൂട്ടുകെട്ട് ലക്ഷ്യം പൂര്‍ത്തിയാക്കി.
പഞ്ചാബ് നിരയില്‍ ലിവിംഗ്‌സറ്റണ്‍ ഒഴികെ മറ്റാര്‍ക്കും വലിയ പ്രകടനം പുറത്തെടുക്കാനായില്ല. ശിഖര്‍ ധവാന്‍ (8), പ്രഭ്‌സിമ്രാന്‍ സിംഗ് (14), ജോണി ബെയര്‍സ്‌റ്റോ (12), ജിതേഷ് ശര്‍മ (11), ഷാറുഖ് ഖാന്‍ (26), ഒഡെയ്ന്‍ സ്മിത്ത് (13), രാഹുല്‍ ചാഹര്‍ (0), വൈഭവ് അറോറ (0), അര്‍ഷ്ദീപ് സിംഗ് (0) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോറുകള്‍. ഉമ്രാന് പുറമെ ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റെടുത്തു. ടി നടരാജന്‍, ജഗദീഷ സുജിത് എന്നിവര്‍ക്ക് ഒരോ വിക്കറ്റുണ്ട്.
പരിക്കേറ്റ മായങ്ക് അഗര്‍വാളിന് പകരം ശിഖര്‍ ധവാനാണ് പഞ്ചാബിനെ നയിക്കുന്നത്. പ്രഭ്സിമ്രാന്‍ സിംഗാണ് മായങ്കിന് പകരക്കാരന്‍. മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്.
പഞ്ചാബ് കിംഗ്‌സ്: ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്‌റ്റോ, പ്രഭ്‌സിമ്രാന്‍ സിംഗ്, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേശ് ശര്‍മ, ഷാറുഖ് ഖാന്‍, ഒഡെയ്ന്‍് സ്മിത്ത്, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ, അര്‍ഷ്ദീപ് സിംഗ്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസണ്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിംഗ്, ജഗദീഷ സുജിത്, ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ ജാന്‍സന്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍.