IPL 2022 : ഇന്ത്യന്‍ താരങ്ങളില്‍ പത്താമന്‍; അമ്പാട്ടി റായുഡു എലൈറ്റ് പട്ടികയില്‍

6341 റൺസെടുത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ നായകന്‍ വിരാട് കോലിയാണ് റൺവേട്ടക്കാരിൽ ഒന്നാമൻ

IPL 2022 CSK star Ambati Rayudu entered elite list with 4000 IPL runs

മുംബൈ: ഐപിഎല്ലിൽ (IPL 2022) നാലായിരം റൺസ് ക്ലബിൽ ഇടംപിടിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ (Chennai Super Kings) അമ്പാട്ടി റായുഡു (Ambati Rayudu). ഗുജറാത്ത് ടൈറ്റൻസിന് (CSK vs GT) എതിരായ മത്സരത്തിലാണ് നേട്ടം. ഐപിഎല്ലിൽ (IPL) നാലായിരം റൺസ് ക്ലബിലെത്തുന്ന (4000 IPL Runs) പതിമൂന്നാമത്തെ താരവും പത്താമത്തെ ഇന്ത്യൻ ബാറ്ററാണ് റായുഡു.

6341 റൺസുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ നായകന്‍ വിരാട് കോലിയാണ് റൺവേട്ടക്കാരിൽ ഒന്നാമൻ. 5911 റൺസുളള ശിഖർ ധവാൻ രണ്ടും 5665 റൺസുള്ള രോഹിത് ശർമ്മ മൂന്നും സ്ഥാനങ്ങളിൽ നില്‍ക്കുന്നു. സുരേഷ് റെയ്‌‌ന(5528), റോബിന്‍ ഉത്തപ്പ(4919), എം എസ് ധോണി(4838), ദിനേശ് കാര്‍ത്തിക്(4243), ഗൗതം ഗംഭീര്‍(4218), അജിന്‍ക്യ രഹാനെ(4021) എന്നിവരാണ് 4000 റണ്‍സ് ക്ലബിലുള്ള മറ്റ് ഇന്ത്യക്കാര്‍. ഡേവിഡ് വാർണർ(5580), എ ബി ഡിവിലിയേഴ്‌സ്(5162), ക്രിസ് ഗെയ്ൽ(4965) എന്നിവരാണ് പട്ടികയിലെ മറ്റ് വിദേശതാരങ്ങൾ. 

അമ്പാട്ടി റായുഡു തിളങ്ങിയെങ്കിലും മത്സരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോറ്റു. ഗുജറാത്ത് ടൈറ്റൻസ് മൂന്ന് വിക്കറ്റിന് ചെന്നൈയെ തോൽപിക്കുകയായിരുന്നു. ചെന്നൈയുടെ 169 റൺസ് ഗുജറാത്ത് ഒരു പന്ത് ശേഷിക്കേ മറികടന്നു. അഞ്ചാം ജയത്തോടെ ഗുജറാത്ത് ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. 51 പന്തില്‍ 94* റണ്‍സുമായി ഡേവിഡ് മില്ലറും 21 പന്തില്‍ 40 റണ്‍സെടുത്ത് റാഷിദ് ഖാനുമാണ് ഗുജറാത്തിനെ ജയിപ്പിച്ചത്. ഡ്വെയ്‌ന്‍ ബ്രാവോ മൂന്നും മഹീഷ് തീക്ഷ‌ണ രണ്ടും വിക്കറ്റ് നേടി. സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ അഞ്ചാം തോൽവിയാണിത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 169 റണ്‍സെടുത്തു. ചെന്നൈയ്ക്ക് റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ (48 പന്തില്‍ 73) അര്‍ധ സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 31 പന്തില്‍ 46 റണ്‍സെടുത്ത അമ്പാട്ടി റായുഡുവും അവസരത്തിനൊത്ത് ഉയര്‍ന്നു. നായകന്‍ രവീന്ദ്ര ജഡേജ 12 പന്തില്‍ 22 റണ്‍സ് നേടി. അല്‍സാരി ജോസഫ് ഗുജറാത്തിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

IPL 2022 : ഐപിഎല്ലില്‍ ഭുവിയുടെ വിക്കറ്റ് പേമാരി; പിറന്നത് ഇരട്ട റെക്കോര്‍ഡ്

Latest Videos
Follow Us:
Download App:
  • android
  • ios