IPL 2022: മുംബൈക്കെതിരെ ചെന്നൈക്ക് ടോസ്, മൂന്ന് മാറ്റങ്ങളോടെ മുംബൈയും ചെന്നൈയും
ചെന്നൈ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. മൊയിന്‍ അലിക്കും ക്രിസ് ജോര്‍ദാനും പകരം പ്രിട്ടോറിയസും മിച്ചല്‍ സാന്‍റ്നറും ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.
മുംബൈ: ഐപിഎല്ലില്‍(IPL 2022) മുംബൈ ഇന്ത്യന്‍സിനെതിരെ(Mumbai Indians) ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങുന്നത്. ഡാനിയേല്‍ സാംസ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റെ മെറിഡിത്ത് അന്തിമ ഇലവനില്‍ ഇടം നേടി. ഓഫ് സ്പിന്നര്‍ ഹൃതിക് ഷൊക്കീന്‍ ഇന്ന് മുംബൈ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നു.
ചെന്നൈ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. മൊയിന്‍ അലിക്കും ക്രിസ് ജോര്‍ദാനും പകരം പ്രിട്ടോറിയസും മിച്ചല്‍ സാന്‍റ്നറും ചെന്നൈയുടെ അന്തിമ ഇലവനിലെത്തി. സീസണിലെ ആറ് കളികളും തോറ്റാണ് മുംബൈയുടെ വരവ്. ചെന്നൈയാവട്ടെ ഒരു കളിയില്‍ ജയിച്ചു. മുന്‍ കണക്കുകള്‍ മാത്രമാണ് ചെന്നൈക്കെതിരെ പോരാട്ടത്തിന് മുമ്പ് മുംബൈയ്‌ക്ക് ആശ്വാസമായുള്ളത്.
ഇതുവരെയുള്ള 32 മത്സരങ്ങളില്‍ 19ലും ജയിച്ച മുംബൈ ഇന്ത്യന്‍സിനാണ് നേര്‍ക്കുനേര്‍ ചരിത്രത്തില്‍ മേൽക്കൈ. ചെന്നൈ 13 കളികളില്‍ വിജയിച്ചു. അവസാന അഞ്ചില്‍ മൂന്ന് വിജയങ്ങളും മുംബൈക്കൊപ്പമായിരുന്നു. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഓരോ ജയം നേടി. ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഒരിക്കല്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ചെന്നൈക്കൊപ്പം നിന്നു. . ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഒരു ജയം പോലും നേടാത്ത ഏക ടീം മുംബൈയാണ്.
ഒരു ജയം മാത്രമാണ് സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ അക്കൗണ്ടിലുള്ളത്. തകര്‍ത്തടിക്കുന്ന ദക്ഷിണാഫ്രിക്കന്‍ കൗമാര വിസ്‌മയം ഡെവാള്‍ഡ് ബ്രെവിസും എവര്‍ഗ്രീന്‍ സൂര്യകുമാര്‍ യാദവും മാത്രമാണ് മുംബൈയുടെ ആശ്വാസം.
Mumbai Indians (Playing XI): Rohit Sharma(c), Ishan Kishan(w), Dewald Brevis, Suryakumar Yadav, Tilak Varma, Kieron Pollard, Daniel Sams, Hrithik Shokeen, Riley Meredith, Jaydev Unadkat, Jasprit Bumrah.
Chennai Super Kings (Playing XI): Ruturaj Gaikwad, Robin Uthappa, Ambati Rayudu, Shivam Dube, Ravindra Jadeja(c), MS Dhoni(w), Dwaine Pretorius, Dwayne Bravo, Mitchell Santner, Maheesh Theekshana, Mukesh Choudhary.