സെഞ്ചൂറിയനില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20യെ കാലാവസ്ഥ ചതിക്കുമോ? ആരാധകര്‍ നിരാശപ്പെടേണ്ടതില്ല

അക്യുവെതറിന്റെ അടിസ്ഥാത്തില്‍ നാളെ സെഞ്ചൂറിയനില്‍ 25% മഴ പെയ്യാന്‍ സാധ്യതയുണ്ട്.

india vs south africa third t20 centurion weather report and more

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ ലീഡെടുക്കാന്‍ ബുധനാഴ്ച്ച (നവംബര്‍ 13) സെഞ്ചൂറിയനില്‍ ഇറങ്ങുകയാണ് ഇന്ത്യ. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും 1-1 ഒപ്പത്തിനൊപ്പമാണ്. മൂന്നാം മത്സരമാണ് സെഞ്ചുറിയില്‍ നടക്കുന്നത്. ഇന്ത്യയെ അലട്ടുന്നത് ബാറ്റര്‍മാരുടെ അസ്ഥിര പ്രകടനമാണ്. മുന്‍നിര താരങ്ങള്‍ക്ക് സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ല. അഭിഷേക് ശര്‍മ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും റിങ്കു സിംഗിനും കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കുന്നില്ല. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ രണ്ടാം മത്സരത്തില്‍ നേരിട്ട മൂന്നാം പന്തില്‍ തന്നെ റണ്‍സെടുക്കാതെ പുറത്തായി. സെഞ്ചൂറിയില്‍ റണ്‍മഴയുണ്ടാകുമെന്നാണ് ക്യൂറേറ്റര്‍മാരുടെ പ്രവചനം. 

പിച്ച് റിപ്പോര്‍ട്ട്

പേസിനും ബൗണ്‍സിനും പേരുകേട്ട പിച്ചാണ് സെഞ്ചൂറിയനിലേത്. പേസര്‍മാര്‍ക്ക് വലിയ സഹായം പിച്ചില്‍ നിന്ന് ലഭിക്കും. ടോസ് നേടുന്ന ടീം ബൗളിംഗ് എടുക്കാനാണ് സാധ്യത കൂടുതല്‍. അവസാന ടി20യില്‍ കൂറ്റന്‍ സ്‌കോര്‍ പിറന്ന ഗ്രൗ്ട് കൂടിയാണിത്. 2023ല്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിന്‍ഡീസ് 258 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ ദക്ഷണാഫ്രിക്ക സ്‌കോര്‍ മറികടക്കുകയും ചെയ്തു. 517 റണ്‍സാണ് മത്സരത്തില്‍ പിറന്നത്. 35 സിക്‌സുകളും മത്സരത്തിലുണ്ടായിരുന്നു. 100 റണ്‍സാണ് സെഞ്ചൂറിയനിലെ ഏറ്റവും ചെറിയ സ്‌കോര്‍. 

മത്സരം എവിടെ കാണാം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയുടെ ഔദ്യോഗിക സംപ്രേക്ഷണാവകാശം സ്പോര്‍ട്സ് 18നാണ്. ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് 18 ചാനലില്‍ മത്സരം കാണാന്‍ സാധിക്കും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മത്സരം ജിയോ സിനിമാ ആപ്പിലും കാണാം.

ഓസീസിനെതിരെ ആദ്യ ടെസ്റ്റില്‍ തന്നെ ഇന്ത്യ കുറച്ച് പാടുപെടും! പിച്ച് തനിസ്വഭാവം കാണിക്കുമെന്ന് ക്യൂറേറ്റര്‍

കാലാവസ്ഥ

അക്യുവെതറിന്റെ അടിസ്ഥാത്തില്‍ നാളെ സെഞ്ചൂറിയനില്‍ 25% മഴ പെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍ മത്സരത്തിന് കാത്തിരിക്കുന്ന ആരാധകര്‍ നിരാശപ്പെടേണ്ടതില്ല. മത്സരം പ്രാദേശിക സമയം വൈകുന്നേരം 5 മണിക്കാണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി 8.30നും. ഉച്ചയ്ക്ക് 12 മണിക്ക് 5% മഴ പെയ്യാനുള്ള സാധ്യതയുണ്ടെങ്കിലും, ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 11 മണി വരെ മഴയ്ക്ക് സാധ്യതയില്ല. ഈ സമയങ്ങളില്‍ കാലാവസ്ഥ ഭാഗികമായി തെളിഞ്ഞിരിക്കും. അതുകൊണ്ടുതന്നെ കാലാവസ്ഥ വില്ലനാവില്ല.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, രണ്‍ദീപ് സിംഗ്/ തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്/ യാഷ് ദയാല്‍, ആവേഷ് ഖാന്‍/വിജയ്കുമാര്‍ വൈശാഖ്, വരുണ്‍ ചക്രവര്‍ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios