01:37 PM (IST) Nov 14

സംസ്ഥാനത്തെ ആദ്യ വനിത ഡഫേദാർ ആലപ്പുഴയില്‍

സംസ്ഥാനത്തെ ആദ്യ വനിത ഡഫേദാറായി ചരിത്രത്തിലിടം പിടിച്ച് ചേർത്തലക്കാരി സിജി. വെളള ചുരിദാറും ഔദ്യോ​ഗിക ക്രോസ്ബെൽറ്റും ധരിച്ച വനിത ഡഫേദാറെ ഇനി ആലപ്പുഴ കളക്ടറേറ്റിൽ കാണാം. നിലവിലെ ഡഫേദാർക്ക് സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് സിജി ജോലിയിൽ പ്രവേശിച്ചത്. 2005ൽ സ്പോർട്സ് ക്വോട്ടയിൽ റെവന്യൂ ഡിപ്പാർട്ട്മെന്റിലാണ് സിജി ജോലിയിൽ പ്രവേശിച്ചത്. 

01:35 PM (IST) Nov 14

പാലക്കാട് മഹിള കോൺ​ഗ്രസ് ജില്ല സെക്രട്ടറി സിപിഎമ്മിൽ

പാലക്കാട് കോൺ​ഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോൺ​ഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരിയാണ് കോൺ​ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയത്. അതേ സമയം, കൃഷ്ണകുമാരി പോയതിൽ സന്തോഷമെന്ന് മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡൻ്റ് സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

01:35 PM (IST) Nov 14

അനന്തുകൃഷ്ണയുടെ ജീവനെടുത്തത് ഒറ്റനമ്പർ ലോട്ടറി മാഫിയയെന്ന് ബന്ധുക്കൾ

കോഴിക്കോട് താമരശ്ശേരിയില്‍ യുവാവ് ആത്മഹത്യ ചെയ്തത് ഒറ്റയക്ക ലോട്ടറി ചൂതാട്ട മാഫിയയുടെ ഭീഷണി കൊണ്ടെന്ന് കുടുംബം. താമരശ്ശേരി കെടവൂര്‍ അനന്തുകൃഷ്ണയെയാണ് ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

01:34 PM (IST) Nov 14

നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി

തെലുങ്ക് ജനതയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നടി കസ്തൂരിക്ക് മുൻ‌കൂർജാമ്യമില്ല. മദ്രാസ് ഹൈക്കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. തെലുങ്ക് ജനതയ്‌ക്കെതിരെ നടിയും തമിഴ്നാട്ടിലെ ബിജെപി നേതാവുമായ കസ്തൂരി നടത്തിയ പരാമർശം വിവാദത്തിലായിരുന്നു. 300 വർഷങ്ങൾക്ക് മുൻപ് രാജാവിന്റെ അന്തപുരത്തിൽ സേവ ചെയ്യാനായി എത്തിയ സ്ത്രീകളുടെ പിന്തുടർച്ചക്കാരാണ് തമിഴ്നാട്ടിൽ തെലുങ്ക് സംസാരിക്കുന്ന ആളുകൾ എന്നായിരുന്നു പരാമർശം. 

01:34 PM (IST) Nov 14

പാലക്കാട് എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് ഇപി

പാലക്കാട് എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അം​​ഗം ഇപി ജയരാജൻ. ആരു വിചാരിച്ചാലും സി പി എമ്മിനെ തോൽപ്പിക്കാനാകില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ജയരാജന്റെ ആത്മകഥ വിവാദം ഉപതെരഞ്ഞെടുപ്പിന് ശേഷം സിപിഎം പരിശോധിച്ചേക്കുമെന്നാണ് വിവരം. പുസ്തകത്തിൽ വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെട്ടതാണ് സംശയത്തിന് കാരണമായിരിക്കുന്നത്. വിഷയത്തിൽ ഇ പി ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും. 

01:33 PM (IST) Nov 14

ഒരു വീടുണ്ടായിരുന്നെങ്കിലെന്ന് ദേവനന്ദ

പരാധീനതകളെ അതിജീവിച്ച് സംസ്ഥാന സ്കൂൾ കായിക മേളയിൽ തിളങ്ങിയ സഹോദരിമാർ വാരിക്കൂട്ടിയ മെഡലുകൾ സൂക്ഷിക്കാൻ അടച്ചുറപ്പുള്ളൊരു വീടില്ലാതെ വിഷമിക്കുകയാണ്. ഇടുക്കി കാൽവരിമൗണ്ട് സ്വദേശികളായ ദേവനന്ദക്കും ദേവപ്രിയക്കുമാണ് ഈ ദുർഗ്ഗതി. ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന വീട്ടിലാണ് ഇവരുടെ ഏഴംഗ കുടുംബം താമസിക്കുന്നത്. ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗത്തിലെ വേഗറാണിയാണ് ഇടുക്കി കാൽവരി ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരിയായ ദേവപ്രിയ

01:28 PM (IST) Nov 14

പുസ്തക വിവാദത്തിന് പിന്നിൽ സതീശന്റെ ​ഗൂഢാലോചനയെന്ന് സരിന്‍

ഇ പി ജയരാജന്റെ പുസ്തക വിവാദത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് ആരോപിച്ച് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. വിവാദത്തിന് പിന്നിൽ സതീശന്റെ ​ഗൂഢാലോചനയാണെന്നും സരിൻ ആരോപിച്ചു. പുസ്തകത്തിലെ പരാമർശങ്ങൾ എൽഡിഎഫിനെ ബാധിക്കില്ല. ഇപി ജയരാജന്റെ വരവ് നേരത്തെ തീരുമാനിച്ചതാണെന്നും സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

01:27 PM (IST) Nov 14

സ്കൂൾ വിദ്യാർത്ഥികൾക്ക് നേരേ പാഞ്ഞടുത്ത് കാട്ടാന

ഇടുക്കി പീരുമേട്ടിൽ ബസ് കാത്തു നിന്ന വിദ്യാർഥികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. കുട്ടികൾ സ്ക്കൂൾ വളപ്പിലേക്ക് ഓടി മാറി രക്ഷപെട്ടു. ബുധനാഴ്ച്ച വൈകുന്നേരം പീരുമേട് മരിയഗിരി സ്‌കൂളിന് മുൻ വശത്ത് കാട്ടാനയെത്തിയത്. കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയപാത മുറിച്ചു കടക്കുകയായിരുന്നു കാട്ടാന. ആന റോഡിലേക്ക് ഇറങ്ങിയപ്പോൾ നിരവധി വിദ്യാർഥികൾ റോഡിൽ ഉണ്ടായിരുന്നു.

01:27 PM (IST) Nov 14

'ജയരാജന്റെ പുസ്തക പ്രകാശനം മാറ്റി വയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു'; വി ഡി സതീശൻ

 ഇപി ജയരാജനെ പാലക്കാട് പ്രചാരണത്തിന് എത്തിച്ചിട്ടും കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട്. ഇപി ജയരാജൻ സരിനെതിരെ പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞെന്നും ഇനി തിരുത്തി പറഞ്ഞിട്ടും കാര്യമില്ലെന്നും വിഡി സതീശൻ പറഞ്ഞു. പാർട്ടി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇപി പാലക്കാട്ടെത്തുന്നത്. സരിനെ പറ്റി ഇ.പി പറഞ്ഞത് യാഥാർത്ഥ്യം മാത്രമാണെന്ന് വ്യക്തമാക്കിയ സതീശൻ സരിനെ സ്ഥാനാർത്ഥിയാക്കിയതിൽ സി പി എമ്മിനകത്ത് അതൃപ്തിയുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇപി അക്കാര്യം തുറന്നുപറഞ്ഞെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. 

01:25 PM (IST) Nov 14

വിവാദങ്ങൾക്കിടെ ഇ പി ജയരാജൻ ഇന്ന് പാലക്കാട്

ആത്മകഥാ വിവാദങ്ങൾക്കിടെ ഇ പി ജയരാജൻ ഇന്ന് പാലക്കാട് ഇടത് സ്ഥാനാർഥിയുടെ പ്രചാരണത്തിന് എത്തും. വൈകിട്ട് അഞ്ചുമണിക്ക് മുൻസിപ്പൽ ബസ്റ്റാൻഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജയരാജൻ സരിനായി വോട്ട് അഭ്യർത്ഥിക്കും. സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ടെന്ന് ആത്മകഥയിൽ ഉണ്ട്. 

01:25 PM (IST) Nov 14

എഡിഎം നവീൻ ബാബുവിന്റെ മരണം കുടുംബത്തിന്റെ മൊഴിയെടുക്കും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. പെട്രോൾ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ ഉന്നയിച്ചിരുന്നു. പി പി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉൾപ്പടെ സമഗ്രമായ അന്വേഷിക്കണമെന്നാണ് സഹോദരനടക്കമുള്ളവരുടെ ആവശ്യം. 

01:24 PM (IST) Nov 14

ഇപി ആത്മകഥ വിവാദം പരസ്യമായി തുണക്കുമ്പോഴും സംശയത്തോടെ നേതൃത്വം

ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജനെ പരസ്യമായി തുണക്കുമ്പോഴും ഉള്ളിൽ സംശയിച്ചു സിപിഎം നേതൃത്വം. സംഘടനാ പ്രവർത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങൾ പുറത്തുവന്ന ആത്മകഥയിൽ അക്കമിട്ട് പറയുന്നു. സ്വകാര്യ ശേഖരത്തിലെ ഫോട്ടോകളും ഉള്ളതാണ് സംശയം കൂട്ടുന്നത്. ഡിസി ബുക്സിന്റെ പേരിൽ പുറത്തുവന്ന പുസ്തകത്തിന്റെ പകർപ്പ് തന്റേതല്ലെന്ന് ഇ പി ജയരാജൻ പരസ്യമായി പറഞ്ഞിരുന്നു. പരസ്യമായി ഇപി ക്കൊപ്പം ആണ് നിലവിൽ സിപിഎം നേതൃത്വം. 

07:06 AM (IST) Nov 14

ഇടുക്കി വഴിയുള്ള ശബരിമല തീർത്ഥാടനം

ശബരിമല തീര്‍ത്ഥാടനത്തിന് ഇടുക്കി വഴിയെത്തുന്ന ഭക്തരുടെ സുരക്ഷക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങൾ കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കാൻ തീരുമാനം. തേക്കടിയിൽ നടന്ന തേനി, ഇടുക്കി എന്നീ ജില്ലകളിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.