വാഷിംഗ്ടണ്‍ സുന്ദറിന് 7 വിക്കറ്റ്, പൂനെയില്‍ കിവീസിനെ സ്പിന്‍ കെണിയിൽ വീഴ്ത്തി ഇന്ത്യ

76 റണ്‍സെടുത്ത ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്‍റെ ടോപ്  സ്കോറര്‍. രചിന്‍ രവീന്ദ്ര 65 റണ്‍സെടുത്തു.

India vs New Zealand, 2nd Test Live Updates, Washington Sundar bags 7 wickets, New Zealand all out for 259

പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 259 റണ്‍സിന് പുറത്ത്. ഏഴ് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും ചേര്‍ന്നാണ് കിവീസിനെ കറക്കി വീഴ്ത്തിയത്. 197-3 എന്ന ശക്തമായ നിലയില്‍ നിന്നാണ് ന്യൂസിലന്‍ഡ് 259 റണ്‍സിന് ഓള്‍ ഔട്ടായത്. 76 റണ്‍സെടുത്ത ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്‍റെ ടോപ്  സ്കോറര്‍. രചിന്‍ രവീന്ദ്ര 65 റണ്‍സെടുത്തു.

നിര്‍ണായക ടോസ് നേടി ക്രീസിലിറങ്ങിയ കീവീസിന് ക്യാപ്റ്റന്‍ ടോ ലാഥമും ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 32 റണ്‍സെടുത്തു. പേസര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് മനസിലാക്കിയതോടെ ഏഴാം ഓവറിലെ രോഹിത് അശ്വിനെ പന്തെറിയാന്‍ വിളിച്ചു തന്‍റെ ആദ്യ ഓവറില്‍ തന്നെ ടോം ലാഥമിനെ(15) അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ പ്രതീക്ഷ കാത്തു.

ദക്ഷിണാഫ്രിക്കയുടെ ജയം ഇന്ത്യക്ക് 'പണി'യാകും; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ വീണ്ടും മാറ്റം

പിന്നീട് വില്‍ യങും കോണ്‍വെയും ചേര്‍ന്ന് കിവീസിനെ 50 കടത്തി. യങിനെ(18) റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് അശ്വിന്‍ തന്നെ കൂട്ടുകെട്ട് പൊളിച്ചു. കോണ്‍വെയും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് ലഞ്ചിന് പിരിയുമ്പോള്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ കിവീസിനെ 91 റണ്‍സിലെത്തിച്ചു. ലഞ്ചിനുശേഷം ഇരുവരും നിലയുറപ്പിച്ചതോടെ ഇന്ത്യ ആശങ്കയിലായി. എന്നാല്‍ ലഞ്ചിന് ശേഷം സ്കോര്‍ 138ല്‍ നില്‍ക്കെ കോണ്‍വെയെ റിഷഭ് പന്തിന്‍റെ കൈകകളിലെത്തിച്ച് അശ്വിന്‍ തന്നെ കൂട്ടുകെട്ട് പൊളിച്ചു.

ചായക്ക് പിരിയുന്നതിന് മുമ്പ് രചിന്‍ രവീന്ദ്രയെ(65) വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറാണ് പിന്നീട് കളി തിരിച്ചത്. പിന്നാലെ ചായക്ക് ശേഷം ഡാരില്‍ മിച്ചല്‍(18), ടോം ബ്ലന്‍ഡല്‍(3), ഗ്ലെന്‍ ഫിലിപ്സ്(9),ടിം സൗത്തി(5), അജാസ് പട്ടേല്‍(4) എന്നിവരെ കൂടി സുന്ദര്‍ മടക്കി. പൊരുതി നിന്ന സാന്‍റനറെ(33) കൂടി സുന്ദര്‍ പുറത്താക്കിയതോടെ കിവീസ് ഇന്നിംഗ്സ് 259 റണ്‍സിലൊതുങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios