സര്‍ഫറാസ് വീണതിന് പിന്നാലെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ് ഇന്ത്യ; ന്യൂസിലൻഡിന് കുഞ്ഞൻ വിജയലക്ഷ്യം

ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍  രണ്ടാം ഇന്നിംഗ്സില്‍ 462 റണ്‍സിന് ഓള്‍ ഔട്ടായി ഇന്ത്യ.

India vs New Zealand 1st Test Day 4 18 October 2024 live score updates,India All out for 462

ബെംഗളൂരു: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 107 റണ്‍സ് വിജയലക്ഷ്യം. 356 റണ്‍സിന്‍റെ  ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ സര്‍ഫറാസ് ഖാന്‍റെയും റിഷഭ് പന്തിന്‍റെയും വീരോചിത പ്രകടനങ്ങളിലൂടെ പൊരുതിയെങ്കിലും നാലാം ദിനം ചായക്കുശേഷം 462 റണ്‍സിന് ഓള്‍ ഔട്ടായി.107 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ന്യൂസിലന്‍ഡ് നാലാം ദിനം നാലു പന്തുകള്‍ കളിച്ചെങ്കിലും റണ്ണൊന്നുമെടുത്തിട്ടില്ല.  ടോം ലാഥമും ഡെവോണ്‍ കോണ്‍വെയുമാണ് ക്രീസില്‍.ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്സ് തുടങ്ങി നാലു പന്തുകള്‍ക്ക് ശേഷം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുകയായിരുന്നു.

നേരത്തെ 230-3 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയെ സെഞ്ചുറി നേടിയ സര്‍ഫറാസും അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്തും ചേര്‍ന്ന് 177 റണ്‍സ് കൂട്ടുകെട്ടിലൂടെ 408 റണ്‍സിലെത്തിച്ചെങ്കിലും 150 റണ്‍സെടുത്ത സര്‍ഫറാസ് മടങ്ങിയതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി. 99 റണ്‍സെടുത്ത റിഷഭ് പന്ത് സ്കോര്‍ 433ല്‍ നില്‍ക്കെ വില്യം ഔറൂക്കെയുടെ പന്തില്‍ ബൗള്‍ഡായപ്പോള്‍ 12 റണ്‍സെടുത്ത കെ എല്‍ രാഹുലിനെ ഔറൂക്കെ വിക്കറ്റിന് പിന്നില്‍ ടോം ബ്ലണ്ടലിന്‍റെ കൈകളിലെത്തിച്ചു. രവീന്ദ്ര ജഡേജയെകൂടി(5) മടക്കി ഔറൂക്കെ ഇന്ത്യയുടെ നടുവൊടിച്ചപ്പോള്‍ പ്രതീക്ഷ നല്‍കിയ അശ്വിനെ(15) മാറ്റ് ഹെന്‍റി മടക്കി. ബുമ്രയെയയും(0), മൊഹമ്മദ് സിറാജിനെയും(0) വീഴ്ത്തിയ ഹെന്‍റി തന്നെ ഇന്ത്യയുടെ വാലരിഞ്ഞു. കുല്‍ദീപ് യാദവ് ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. 54 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായത്.

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യം; സാക്ഷാല്‍ ധോണിയെയും പിന്നിലാക്കി റെക്കോർഡിട്ട് റിഷഭ് പന്ത്

കിവീസിനയി മാറ്റ് ഹെന്‍റിയും വില്യം ഔറൂക്കെയും മന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു.ഗ്ലെന്‍ ഫിലിപ്സും ടിം സൗത്തിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 200ന് മുകളില്‍ വിജയലക്ഷ്യം കുറിച്ച് കിവീസിനെ വെല്ലുവിളിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ കൂട്ടത്തകര്‍ച്ചയോടെ ഇല്ലാതായി.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് കേവലം 46 റണ്‍സിന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റി, നാല് വിക്കറ്റ് വീഴ്ത്തിയ വില്യം ഒറൗര്‍ക്കെ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 20 റണ്‍സ് നേടിയ റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ന്യൂസിലന്‍ഡ് രചിന്‍ രവീന്ദ്രയുടെ സെഞ്ചുറി കരുത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 402 റണ്‍സ് നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

Latest Videos
Follow Us:
Download App:
  • android
  • ios