ന്യൂസിലന്‍ഡിനെതിരെ അവസാന ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം! യുവ പേസര്‍ മുംബൈയില്‍ കളിക്കും

ചൊവ്വാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ അസമിനെതിരായ മത്സരത്തില്‍ ഡല്‍ഹി 10 വിക്കറ്റിന് വിജയിച്ചപ്പോള്‍ 22 കാരനായ പേസര്‍ ബാറ്റിലും പന്തിലും മികച്ച പ്രകടനം നടത്തിയിരുന്നു

india added young pacer with squad for last test against new zealand

മുംബൈ: ന്യൂസിലന്‍ഡിനെതിരെ അവസാന ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. ഡല്‍ഹിയുടെ യുവ പേസര്‍ ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി. വെള്ളിയാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ റാണ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ബെംഗളൂരുവില്‍ നടന്ന പരമ്പരയുടെ തുടക്കത്തില്‍ ഒരു യാത്രാ റിസര്‍വ് എന്ന നിലയില്‍ തുടക്കത്തില്‍ ഇന്ത്യന്‍ ടീമുനൊപ്പമുണ്ടായിരുന്ന താരമാണ് റാണ. പിന്നീട് അസമിനെതിരായ ഡല്‍ഹിയുടെ രഞ്ജി ട്രോഫി മൂന്നാം റൗണ്ട് മത്സരത്തില്‍ കളിക്കാന്‍ ക്യാംപ് വിടുകയായിരുന്നു.

ചൊവ്വാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ അസമിനെതിരായ മത്സരത്തില്‍ ഡല്‍ഹി 10 വിക്കറ്റിന് വിജയിച്ചപ്പോള്‍ 22 കാരനായ പേസര്‍ ബാറ്റിലും പന്തിലും മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരത്തില്‍ ഒന്നാകെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്താന്‍ റാണയ്ക്ക് സാധിച്ചിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനെത്തിയപ്പോള്‍ 59 റണ്‍സും താരം നേടി. ''അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാണ്. ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം മുംബൈ ടെസ്റ്റ് കളിക്കുന്നതും നല്ലതാണ്.'' മുന്‍ ദേശീയ സെലക്ടറും നിലവിലെ ഡല്‍ഹി പരിശീലകനുമായ സരണ്‍ദീപ് സിംഗ് പറഞ്ഞു.

india added young pacer with squad for last test against new zealand

''ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് ഞാന്‍ ആഭ്യന്തര മത്സരം കളിക്കണമെന്ന് ടീം മാനേജ്മെന്റ് പറഞ്ഞിരുന്നു. ഈ മത്സരത്തില്‍ ബാറ്റും ബോളും കൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.'' രഞ്ജി ട്രോഫി മത്സരത്തിന് ശേഷം റാണ പറഞ്ഞു. കഴിഞ്ഞ മാസം ദുലീപ് ട്രോഫിയില്‍ കളിച്ച റാണ, രണ്ട് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. പിന്നീട് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടി20 ടീമില്‍ ഇടംനേടി. എന്നാല്‍ കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. 

പൊരുതാനുറച്ച് ബംഗാള്‍! കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരം സമനിലയിലേക്ക്

ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കുള്ള 18 അംഗ ടീമിലും റാണയെയും ഉള്‍പ്പെടുത്തിയിരുന്നു. ജസ്പ്രീത് ബുംറ നയിക്കുന്ന ആറ് പേരടങ്ങുന്ന സീം അറ്റാക്കിന്റെ ഭാഗമാകും റാണ.

ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രിത് ബുമ്ര, അക്സര്‍ പട്ടേല്‍, ധ്രുവ് ജുറെല്‍, കെ എല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ.

Latest Videos
Follow Us:
Download App:
  • android
  • ios