വേഗം കൊണ്ട് തിരിച്ചടിച്ച് ഇന്ത്യ എ, ഗംഭീര തിരിച്ചുവരവ്! ഓസ്‌ട്രേലിയ എയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടം

രണ്ട് വിക്കറ്റിന് 53 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ദിനം ആരംഭിക്കുന്നത്.

india a in control over australia a in second unofficial test

മെല്‍ബണ്‍: ഇന്ത്യ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഓസ്‌ട്രേലിയ എയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ 161നെതിരെ രണ്ടാം ദിനം ലഞ്ചിന് ശേഷം ബാറ്റിംഗ് ആരംഭിച്ച ഓസീസ് അഞ്ചിന് 99 എന്ന നിലയിലാണ് ഓസീസ്. ഇപ്പോഴും 62 റണ്‍സ് പിറകിലാണ് ഓസീസ്. രണ്ട് വിക്കറ്റ് വീതം നേടിയ ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍ എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. മാര്‍കസ് ഹാരിസ് (47), ജിമ്മി പെയ്‌സണ്‍ (3) എന്നിരാണ് ക്രീസില്‍. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 161ന് അവസാനിച്ചിരുന്നു. 80 റണ്‍സ് നേടിയ ധ്രുവ് ജുറലാണ് ഇന്ത്യയെ 150 കടത്താന്‍ സഹായിച്ചത്.

രണ്ട് വിക്കറ്റിന് 53 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ദിനം ആരംഭിക്കുന്നത്. വ്യക്തിഗത സ്‌കോറിനോട് രണ്ട് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് സാം കോണ്‍സ്റ്റാസ് (3) ആദ്യം മടങ്ങി. പിന്നാലെയെത്തിയ ഒലിവര്‍ ഡേവിസ് (13), ബ്യൂ വെബ്സ്റ്റര്‍ (5) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. നേരത്തെ, സ്‌കോര്‍ബോര്‍ഡില്‍ 43 റണ്‍സ് മാത്രമുള്ളപ്പോള്‍ ക്യാപ്റ്റന്‍ നതാന്‍ മകസ്വീനി (14), കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (3) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായിരുന്നു.

സഞ്ജു തുടരുമോ ബാറ്റിംഗ് വെടിക്കെട്ട്? ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 കാണാന്‍ ഈ വഴികള്‍

പരിതാപകരമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോല്‍ നാല് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. അഭിമന്യൂ ഈശ്വരന്‍ (0), സായ് കിഷോര്‍ (0) എന്നിവര്‍ ആദ്യ ഓവറില്‍ തന്നെ മടങ്ങി. പിന്നാലെ കെ എല്‍ രാഹുലും (4) ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് (4) എന്നിവരും മടങ്ങി. തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്സിലാണ് റുതുരാജും അഭിമന്യുവും നിരാശപ്പെടുത്തുന്നത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ദേവ്ദത്ത് പടിക്കല്‍ (26)  ജുറെല്‍ സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ദേവ്ദത്തിനെ പുറത്താക്കി നെസര്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. 

തുടര്‍ന്ന് ക്രീസിലെത്തിയ നിതീഷ് റെഡ്ഡി (16), തനുഷ് കൊട്ടിയാന്‍ (0) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഖലീല്‍ അഹമ്മദും (1) പൊരുതാതെ കീഴടങ്ങി. ഇതോടെ എട്ടിന് 119 എന്ന നിലയിലായി ഇന്ത്യ. തകര്‍ച്ചയ്ക്കിടെ ഒരറ്റത്ത് പിടിച്ചുനിന്ന ജുറെലാണ് സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്. പ്രസിദ്ധ് കൃഷ്ണ (14)യ്ക്കൊപ്പം 36 റണ്‍സ് ജുറെല്‍ കൂട്ടിചേര്‍ത്തു. എന്നാല്‍ ജുറലിനെ പുറത്താക്കി മക്കന്‍സി ഇന്ത്യയുടെ തകര്‍ച്ച പൂര്‍ത്തിയാക്കി. മുകേഷ് കുമാര്‍ (5) പുറത്താവാതെ നിന്നു. രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജുറെലിന്റെ ഇന്നിംഗ്സ്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിലായിരുന്നു രാഹുല്‍, സര്‍ഫറാസ് ഖാന്‍ എന്നിവരെ മറികടന്ന് ടെസ്റ്റ് ടീമിലെ സ്ഥാനത്തിന് അവകാശമുന്നയിക്കുന്ന പ്രകടനമാണ് ജുറെല്‍ പുറത്തെടുത്തത്. 

സല്‍മാന്‍-അസറുദ്ദീന്‍ സഖ്യം ക്രീസില്‍, രഞ്ജിയില്‍ കേരളം മികച്ച ലീഡിലേക്ക്! ഉത്തര്‍ പ്രദേശ് പ്രതിരോധത്തില്‍

നേരത്തെ, ജുറെലും രാഹുലും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഓസ്ട്രേലിയയില്‍ എത്തിയിരിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാന്‍ കിഷന്‍, ബാബ ഇന്ദ്രജിത്, നവ്ദീപ് സൈനി, മാനവ് സുതര്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. കെ എല്‍ രാഹുല്‍, ധ്രുവ് ജുറെല്‍, തനുഷ് കൊട്ടിയന്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ് പകരമെത്തിയത്. ജുറെലാണ് വിക്കറ്റ് കീപ്പര്‍. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലാണ്.

Latest Videos
Follow Us:
Download App:
  • android
  • ios