എല്ലാം ഗംഭീറിന്റെ തീരുമാനം! വാഷിംഗ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വ്യക്തമായ കാരണമുണ്ട്

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇക്കാര്യം വാര്‍ത്തസമ്മേളനത്തിലും സൂചിപ്പിച്ചിരുന്നില്ല.

how washington sundar included in indian team for last two test against new zealand

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്തിയിരുന്നു ടീം മാനേജ്‌മെന്റ്. അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ തമിഴ്‌നാട് സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. രഞ്ജി ട്രോഫിയില്‍ തമിഴ്നാടിനായി മൂന്നാം നമ്പറില്‍ ബാറ്റിംഗിനെത്തി 152 റണ്‍സ് നേടിയ സുന്ദര്‍ ഇന്ന് പൂനെയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. എന്നാല്‍ സ്‌ക്വാഡില്‍ നിന്ന് ആരേയും ഒഴിവാക്കിയിട്ടുമില്ല. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇക്കാര്യം വാര്‍ത്തസമ്മേളനത്തിലും സൂചിപ്പിച്ചിരുന്നില്ല. രവീന്ദ്ര ജഡേജയ്ക്ക് പുറമെ സ്പിന്‍ ഓള്‍റൗണ്ടറായി അക്‌സര്‍ പട്ടേലും ടീമിലുണ്ട്. എന്നിട്ടും എന്തിനാണ് സുന്ദറെന്ന ചോദ്യം ഉയരുന്നുണ്ട് പരിശീലകന്‍ ഗൗതം ഗംഭീര്‍ അടങ്ങുന്ന ടീം മാനേജ്മെന്റാണ് അഭ്യര്‍ത്ഥന സുന്ദറിനെ ടീമിലെത്തിക്കാന്‍ മുന്‍കൈ എടുത്തത്. സ്പിന്നിനൊപ്പം ഫിംഗര്‍ സ്പിന്‍ ഓപ്ഷന്‍ പൂനെയില്‍ പ്രയോജനപ്പെടുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിശ്വാസം. കൂടാതെ റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ പരിക്കും കെ എല്‍ രാഹുലിന്റെ മോശം ഫോം ഇത്തരത്തില്‍ ചിന്തിപ്പിക്കാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. 

ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി! പരിക്കിനെ തുടര്‍ന്ന് റിഷഭ് പന്തിന് വിശ്രമം?

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ സുന്ദറിന് സ്ഥാനമുണ്ടാവാറുണ്ട്. എന്നാല്‍ 2021ന് ശേഷം ആദ്യമായിട്ടാണ് താരം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. അന്ന് വിരാട് കോലിക്ക് കീഴിലാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ വെറും നാല് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. മൂന്ന് അര്‍ധ സെഞ്ച്വറികളോടെ 265 റണ്‍സാണ് സമ്പാദ്യം. ആറ് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി മുന്നിലുള്ളതിനാല്‍ എല്ലാ ഓള്‍റൗണ്ടര്‍മാരും പൂര്‍ണ കായികക്ഷത കൈവരിക്കേണ്ടതുണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ താല്‍പര്യം. അഞ്ച് ടെസ്റ്റുകള്‍ ഇന്ത്യക്ക് അവിടെ കളിക്കേണ്ടതുണ്ട്. അതേസമയം, ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് വ്യാഴാഴ്ച്ച ആരംഭിക്കും. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നേരിട്ട ഞെട്ടിപ്പിക്കുന്ന തോല്‍വിക്ക് ശേഷം തിരിച്ചുവരവാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios