ഫോമിലുള്ള സാഹയ്ക്ക് പകരം ഫോമിലല്ലാത്ത ഇഷാന്‍ കിഷന്‍ ടെസ്റ്റ് ടീമില്‍; വിശദീകരണവുമായി സെലക്ഷന്‍ കമ്മിറ്റി

2021ലാണ് സാഹ ഇന്ത്യക്കായി അവസാനമായി ടെസ്റ്റില്‍ കളിച്ചത്. റിഷഭ് പന്തിന്‍റെ വരവോടെ രണ്ടാം വിക്കറ്റ് കീപ്പറായ സാഹയെ പിന്നീട് ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇന്ത്യന്‍ ടീമിനുള്ള വാതിലുകള്‍ എന്നെന്നേക്കുമായി അ‍ടഞ്ഞുവെന്നും ഇനിയൊരു തിരിച്ചുവരവുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് 37കാരനായ സാഹ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

 

Here is Why selectors ignored Wriddhiman Saha for WTC final gkc

മുംബൈ: ഐപിഎല്ലില്‍ മിന്നുന്ന ഫോമിലുള്ള വൃദ്ധിമാന്‍ സാഹക്ക് പകരം ഇഷാന്‍ കിഷനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടെസ്റ്റ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്താനുള്ള കാരണം വിശദീകരിച്ച് ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി. സാഹയുടെ പേര് സെലക്ടര്‍മാരുടെ പരിഗണനക്ക് പോലും വന്നില്ലെന്ന് സെലക്ടര്‍മാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ടീം സെലക്ഷനില്‍ തുടര്‍ച്ച ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കിഷനെ അടുത്ത മാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനനിലുള്ള ടീമില്‍ ബാക്ക് അപ്പ് കീപ്പറായി ഉള്‍പ്പെടുത്തിയതെന്നും ശിവ് സുന്ദര്‍ ദാസിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി വിശദീകരിക്കുന്നു. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലും ശ്രീകര്‍ ഭരതിന്‍റെ ബാക്ക് അപ്പായി ഇഷാന്‍ കിഷനെ ആണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കിഷന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലും കിഷനെ ബാക്ക് അപ്പ് കീപ്പറായി ഉള്‍പ്പെടുത്തിയത് എന്നാണ് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്.

2021ലാണ് സാഹ ഇന്ത്യക്കായി അവസാനമായി ടെസ്റ്റില്‍ കളിച്ചത്. റിഷഭ് പന്തിന്‍റെ വരവോടെ രണ്ടാം വിക്കറ്റ് കീപ്പറായ സാഹയെ പിന്നീട് ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇന്ത്യന്‍ ടീമിനുള്ള വാതിലുകള്‍ എന്നെന്നേക്കുമായി അ‍ടഞ്ഞുവെന്നും ഇനിയൊരു തിരിച്ചുവരവുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് 37കാരനായ സാഹ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

ഒറ്റ ജയം കൊണ്ട് പോയന്‍റ് പട്ടിക മാറ്റിമറിച്ച് കൊല്‍ക്കത്ത, പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇഞ്ചോടിഞ്ച് പോരാട്ടം

എന്നാല്‍ ഐപിഎല്ലിനിടെ കെ എല്‍ രാഹുലിന് പരിക്കേറ്റതോടെ പകരം ബാക്ക് അപ്പ് കീപ്പറെ പ്രഖ്യാപിക്കേണ്ട സാഹചര്യം വന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി വെടിക്കെട്ട് ബാറ്റിംഗിലൂടെ തിളങ്ങിയ സാഹയെ വീണ്ടും ടെസ്റ്റ് ടീമിലെടുക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടെങ്കിലും സാഹയുടെ പേര് പരിഗണിച്ചതേയില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ നിലപാട്. ഐപിഎല്ലില്‍ കിഷനെക്കാള്‍ മികച്ച പ്രകടനം നടത്തിയ ജിതേഷ് ശര്‍മയെയും സെലക്ടര്‍മാര്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെഎസ് ഭരത്, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, മുഹമ്മദ്. ഷമി, മൊഹമ്മദ്. സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്ഘട്ട്, ഇഷാൻ കിഷൻ.

Latest Videos
Follow Us:
Download App:
  • android
  • ios