ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് ഇമാനെ ഖലീഫ് സ്ത്രീയല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്! പ്രതികരിച്ച് ഹര്‍ഭജന്‍

താരത്തിന്റെ പേര് ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്. ഖലീഫ് പുരുഷനാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

harbhajans singh reacts after imane khelif confirmed as man in leaked report

പാരീസ്: പാരീസ് ഒളിംപിക്‌സിനിടെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു ആള്‍ജീരിയന്‍ ബോക്‌സര്‍ ഇമാനെ ഖലീഫ്. മത്സരത്തിനുള്ള യോഗ്യത പലരും ചോദ്യം ചെയ്തിരുന്നു. ഖലീഫ് പുരുഷനാണെന്ന ആരോപണമുണ്ടായിരുന്നു. എന്നാല്‍ വനിതകളുടെ 66 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയാണ് താരം മറുപടി നല്‍കിയിരുന്നത്. പുരുഷനാണെന്ന് പറഞ്ഞ് കളിയാക്കിയവരില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് വരെയുണ്ടായിരുന്നു.

ഇപ്പോള്‍ താരത്തിന്റെ പേര് ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്. ഖലീഫ് പുരുഷനാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഖലിഫിന് ആന്തരിക വൃഷണങ്ങളും തഥ ക്രോമസോമുകളും ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പാരീസിലെ ക്രെംലിന്‍-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അള്‍ജിയേഴ്‌സിലെ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ഹോസ്പിറ്റലിലെയും വിദഗ്ധര്‍ 2023 ജൂണിലാണ് ലിംഗനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ ജാഫര്‍ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്.

വാര്‍ത്തയോട് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗ്. അവരുടെ മെഡല്‍ തിരിച്ചെടുക്കണമെന്നാണ് ഹര്‍ഭജന്‍ സിംഗ് പറയുന്നത്. എക്‌സിലെ പോസ്റ്റ് വായിക്കാം...

റിപ്പോര്‍ട്ടില്‍ പ്രകാരം ഖലീഫിനെ കഴിഞ്ഞ വര്‍ഷം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല, ഗര്‍ഭപാത്രം ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇമാനെ സ്ത്രീയല്ലെന്ന് വ്യക്തമാകുകയായിരുന്നു.  2023-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പ് ഗോള്‍ഡ് മെഡല്‍ പോരാട്ടത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍ ഇമാനെ ഖെലീനെ വിലക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios