ഡിവില്ലിയേഴ്‌സിന് നന്നേ ബോധിച്ചു, എന്നോ ആരാധകനായി! സഞ്ജുവിനെ എല്ലാ ഫോര്‍മാറ്റിലും കളിപ്പിക്കണമെന്ന് മുന്‍ താരം

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ജുവിനെ കളിപ്പിക്കണമെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്.

former south african cricketer ab de villiers on sanju samson

ഡര്‍ബന്‍: ഇന്ത്യയുടെ ടി20 ഫോര്‍മാറ്റില്‍ ഓപ്പണിംഗ് സ്ഥാരം ഉറപ്പിക്കുന്ന പ്രകടനാണ് മലയാളി താരം സഞ്ജു സാംസണ്‍ അടുത്ത കാലത്ത് നടത്തിയത്. തുടര്‍ച്ചയായ രണ്ട് ടി20 മത്സരങ്ങളില്‍ സഞ്ജു സെഞ്ചുരി നേടി. ഇത്തരത്തില്‍സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സഞ്ജു. പിന്നാലെ നിരവധി പേര്‍ സഞ്ജുവിനെ വാഴ്ത്തി രംഗത്തെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ അക്കൂട്ടത്തിലുണ്ട്. മുഹമ്മദ് കൈഫ്, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, ഹര്‍ഭജന്‍ സിംഗ് എന്നിങ്ങനെ പോകുന്നു ആ നിര. 

ഇപ്പോള്‍ സഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ജുവിനെ കളിപ്പിക്കണമെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. അദ്ദേഹം യൂട്യൂബ് ചാനലില്‍ പറയുന്നതിങ്ങനെ... ''സഞ്ജു മറ്റൊരു തലത്തിലാണ് ഇപ്പോള്‍ കളിക്കുന്നത്. എല്ലാ ഫോര്‍മാറ്റുകളിലും സെലക്റ്റര്‍മാര്‍ സഞ്ജുവിനെ പരിഗണിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. സഞ്ജു എല്ലാ ഫോര്‍മാറ്റുകളും കളിക്കുന്നത് എനിക്ക് കാണണം. അവന്‍ ശരിക്കും സ്‌പെഷ്യല്‍ ക്രിക്കറ്റര്‍. എല്ലാം കളിക്കാന്‍ കഴിയുന്ന താരമായിട്ടാണ് ഞാന്‍ സഞ്ജുവിനെ കാമുന്നത്. എല്ലാ സാഹചര്യങ്ങളിലും സഞ്ജുവിന് കളിക്കാന്‍ സാധിക്കും. തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുകയെന്നത് അവിശ്വസനീയമാണ്. വര്‍ഷങ്ങളായി ഞാന്‍ സഞ്ജുവിന്റെ വലിയ ആരാധകനാണ്. അവന്‍ കളിക്കുന്ന രീതി എനിക്കിഷ്ടമാണ് അവന്‍ എപ്പോഴും നന്നായി ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'' ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

ഞാന്‍ മുമ്പും സഞ്ജുവുമായിട്ട് സംസാരിച്ചിട്ടുണ്ടെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. ''ആര്‍സിബിയ്ക്കെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരിക്കല്‍ സഞ്ജു സെഞ്ചുറി നേടുമ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നു. ആ ദിവസം എനിക്ക് മനസ്സിലായി. അവന് എന്തോ പ്രത്യേകതയുണ്ടെന്ന് അന്ന് ഞാന്‍ മനസിലാക്കി. 200-ലധികം സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. സ്‌ട്രൈക്ക് റേറ്റ് 140-160 ന് ഇടയിലാണ് ഉണ്ടാവാറ്. ഈ രണ്ട് സെഞ്ചുറികളും വേഗതയേറിയതാണ്. പ്രത്യേകിച്ച് ഈ അവസാന സെഞ്ചുറി.'' ഡിവില്ലിയേഴ്‌സ് യുട്യൂബ് ചാനലില്‍ വിശദീകരച്ചു.

ഡര്‍ബനില്‍ 50 പന്തില്‍ 10 സിക്സറുകളും 7 ഫോറുകളും സഹിതം 107 റണ്‍സെടുത്തിരുന്നു. മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 17.5 പന്തില്‍ 141ന് എല്ലാവരും പുറത്താവുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios