എനിക്കത് അംഗീകരിക്കാനാവില്ല, കോലിക്ക് സമയം കൊടുക്കൂ! പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍

കോലിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത്. കോലി ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ശ്രീകാന്ത് അവകാശപ്പെടുന്നത്.

former indian cricketer supports virat kohli ahead of border gavaskar trophy

ചെന്നൈ: മോശം ഫോമിലൂടെയാണ് വിരാട് കോലി കടന്നുപോകുന്നത്. ന്യൂസിലന്‍ഡിനെതിരെ ആറ് ഇന്നിംഗ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് കോലിക്കാന്‍ നേടാന്‍ സാധിച്ചത്. നാല് തവണ രണ്ടക്കം കാണാതെ പുറത്തായി. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന അവസാന ടെസ്റ്റില്‍ 4,1 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍. കിവീസിനെതിരായ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 15.50 ശരാശരിയില്‍ 93 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. തന്റെ അവസാന ആറ് ടെസ്റ്റുകളില്‍, 22.72 ശരാശരിയില്‍ 250 റണ്‍സ് മാത്രമാണ് കോലി നേടിയത്.

ഇപ്പോള്‍ കോലിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത്. കോലി ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ശ്രീകാന്ത് അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കോലി ഫോമിലേക്ക് തിരിച്ചെത്തും. ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്ന് കോലി ഇഷ്ടപ്പെടുന്നു. കോലിയെ എഴുതിത്തള്ളാനായിട്ടില്ല. അദ്ദേഹത്തിനെതിരെ ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നത് വളരെ നേരത്തെയാണ്. എനിക്കിത് അംഗീകരിക്കാന്‍ കഴിയില്ല. കോലിക്ക് ഒരുപാട് സമയമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നോ രണ്ടോ മോശം വര്‍ഷങ്ങള്‍ സാധാരണമാണ്.'' ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

കോലി ഓസീസിനെതിരെ

ഓസ്ട്രേലിയയ്ക്കെതിരായ കോലിക്ക് അസാധാരണ റെക്കോര്‍ഡുണ്ട്. അവര്‍ക്കെതിരെ 25 ടെസ്റ്റുകളില്‍ നിന്ന് എട്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 47.48 ശരാശരിയില്‍ 2042 റണ്‍സ് നേടിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ അവരുടെ ഗ്രൗണ്ടില്‍ കോലി ഗംഭീര പ്രകടനം പുറത്തെടുത്തിട്ടുണ്ട്. അവിടെ കളിച്ച 13 ടെസ്റ്റുകളില്‍ നിന്ന് 54.08 ശരാശരിയില്‍ 1352 റണ്‍സാണ് കോലി നേടിയത്. ആറ് സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടും. കോലിയുടെ നേതൃത്വത്തില്‍, 2018-19 പര്യടനത്തില്‍ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ ടീമായി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു.

ആ തീരുമാനം മണ്ടത്തരമാണ്! ഇന്ത്യന്‍ ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി അനില്‍ കുംബ്ലെ

ഇന്ത്യ-ഓസ്ട്രേലിയ പരമ്പര നവംബര്‍ 22-ന് പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റോടെ ആരംഭിക്കും. ഡിസംബര്‍ 6 മുതല്‍ 10 വരെ നടക്കുന്ന രണ്ടാം ടെസ്റ്റ് പകല്‍-രാത്രി മത്സരമായിരിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios