ലോകകപ്പ് നേടാന്‍ ഈ കളി പോരാ, രോഹിത്തിനും ദ്രാവിഡിനും മുന്നറിയിപ്പുമായി സൗരവ് ഗാംഗുലി

ടീമിന്‍റെ മോശം പ്രകടനത്തില്‍ ദ്രാവിഡും രോഹിത്തുമായുള്ള കൂടിക്കാഴ്ച നടത്തിയെന്ന് സ്ഥിരീകരിച്ച ഗാംഗുലി വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ തയാറായില്ല. എന്നാല്‍ ടി20 ലോകകപ്പ് ജയിക്കണമെങ്കില്‍ ഇന്ത്യ ഒത്തൊരുമയോടെ കളിച്ചേ മതിയാകു എന്നും ഗാംഗുലി പറഞ്ഞു.

Everyone has to perform, to win the World Cup says Sourav Ganguly

കൊല്‍ക്കത്ത: ടി20 ലോകകപ്പ് നേടാന്‍ ടീം അംഗങ്ങളെല്ലാം മികച്ച പ്രകടനം പുറത്തെടുത്തേ മതിയാവൂ എന്നും ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാനാവില്ലെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കഴിഞ്ഞ ടി20 ലോകകപ്പിലും ഏഷ്യാ കപ്പിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ലെന്നും കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയ ഗാംഗുലി പറഞ്ഞു.

വലിയ ടൂര്‍ണമെന്‍റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതിനെപ്പറ്റി കോച്ച് രാഹുല്‍ ദ്രാവിഡുമായും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പില്‍ അവര്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ടീമിന്‍റെ സമീപകാല പ്രകടനങ്ങളെക്കുറിച്ച് രോഹിത്തിനും രാഹുലിനും ആശങ്കയുണ്ടെന്ന് എനിക്കറിയാം. ഓസ്ട്രേലിയക്കെതിരെനാഗ്പൂരില്‍ നടക്കുന്ന രണ്ടാം ടി20 മത്സരം കാണാന്‍ ഞാനും പോവുന്നുണ്ട്. നാഗ്പൂരില്‍ ഇന്ത്യ ജയിക്കുമെന്ന് പ്രതീക്ഷിക്കാം.

ഈ ഭുവിയെക്കൊണ്ട് 'തോറ്റു'; ഡെത്ത് ഓവറില്‍ വീണ്ടും ഇന്ത്യയെ ചതിച്ച് ഭുവനേശ്വര്‍ കുമാറിന്‍റെ ബൗളിംഗ്

ടീമിന്‍റെ മോശം പ്രകടനത്തില്‍ ദ്രാവിഡും രോഹിത്തുമായുള്ള കൂടിക്കാഴ്ച നടത്തിയെന്ന് സ്ഥിരീകരിച്ച ഗാംഗുലി വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ തയാറായില്ല. എന്നാല്‍ ടി20 ലോകകപ്പ് ജയിക്കണമെങ്കില്‍ ഇന്ത്യ ഒത്തൊരുമയോടെ കളിച്ചേ മതിയാകു എന്നും ഗാംഗുലി പറഞ്ഞു.

ലോകകപ്പ് ജയിക്കണമെങ്കില്‍ കോലിയും രോഹിത്തും രാഹുലും, ഹാര്‍ദ്ദിക്കും സൂര്യകുമാറും പിന്നെ ബൗളിംഗ് യൂണിറ്റും അങ്ങന എല്ലാവരും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കണം. ഒന്നോ രണ്ടോ കളിക്കാരുടെ പ്രകടനം കൊണ്ട് മാത്രം ലോകകപ്പ് ജയിക്കാന്‍ നമുക്കാവില്ല. ടീമിലോ ഓരോ കളിക്കാരനും മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ എന്നും ഗാംഗുലി പറഞ്ഞു.

'ശരിക്കും 15 ഓവറില്‍ തീര്‍ക്കേണ്ട കളിയാണ്, വെറുതെ വലിച്ചുനീട്ടി',വിമര്‍ശകരെ ക്ലീന്‍ ബൗള്‍ഡാക്കി ഷഹീന്‍ അഫ്രീദി

 

ഏഷ്യാ കപ്പില്‍ ഉള്‍പ്പെടെ അവസാനം കളിച്ച നാല് ടി20 മത്സരങ്ങളില്‍ മൂന്നിലും ഇന്ത്യ തോറ്റിരുന്നു. അവസാന ഓവറിലായിരുന്നു മൂന്ന് കളികളിലും ഇന്ത്യ കളി കൈവിട്ടത്. ജയിച്ചത് അഫ്ഗാനിസ്ഥാനെതിരെ മാത്രമായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios