ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് ക്രിക് ഇന്‍ഫോ, കമിന്‍സും ശ്രേയസും ഹെഡും അഭിഷേകുമില്ല; നായകനായി സഞ്ജു സാംസൺ

ഐപിഎല്‍ ഫൈനല്‍ കളിച്ച കൊല്‍ക്കത്തയുടെ നായകന്‍ ശ്രേയസ് അയ്യര്‍ക്കും ഹൈദരാബാദ് നായകന്‍ പാറ്റ് കമിന്‍സിനും ക്രിക് ഇന്‍ഫോ തെര‍ഞ്ഞെടുത്ത ഐപിഎല്‍ ഇലവനില്‍ ഇടമില്ല.

 

ESPN cricinfo selects IPL XI of 2024, Sanju Samson to lead, No place for Pat Cummins and Shreyas Iyer

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം കിരീടം നേടിയതിന് പിന്നാലെ സീസണിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക് ഇന്‍ഫോ. ഐപിഎല്‍ ഫൈനല്‍ കളിച്ച കൊല്‍ക്കത്തയുടെ നായകന്‍ ശ്രേയസ് അയ്യര്‍ക്കും ഹൈദരാബാദ് നായകന്‍ പാറ്റ് കമിന്‍സിനും ക്രിക് ഇന്‍ഫോ തെര‍ഞ്ഞെടുത്ത ഐപിഎല്‍ ഇലവനില്‍ ഇടമില്ല.

രാജസ്ഥാന്‍ റോയല്‍സിനെ മൂന്നാം സ്ഥാനത്ത് എത്തിച്ച മലയാളി താരം സഞ്ജു സാംസണെയാണ് ഐപിഎല്‍ ഇലവന്‍റെ നായകനും വിക്കറ്റ് കീപ്പറുമായി ക്രിക് ഇന്‍ഫോ തെരഞ്ഞെടുത്തത്. ഓപ്പണര്‍മാരായ ആര്‍സിബി താരം വിരാട് കോലിയും കൊല്‍ക്കത്ത താരം സുനില്‍ നരെയ്നും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറിലാണ് സഞ്ജു ഇറങ്ങുന്നത്.സീസണിലെ ആദ്യ 11 കളികളില്‍ 471 റണ്‍സടിച്ച സഞ്ജുവിന് അവസാന നാലു മത്സരങ്ങളില്‍ 60 റണ്‍സ് മാത്രമെ നേടാനായുള്ളുവെങ്കിലും 531 റണ്‍സുമായി സീസണിലെ റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു.

മിച്ചൽ സ്റ്റാർക്കിനായി കൊൽക്കത്ത കോടികൾ വാരിയെറിഞ്ഞത് വെറുതെയല്ല, കരിയറിൽ കളിച്ചത് 9 ഫൈനലുകൾ, ഒമ്പതിലും കിരീടം

സഞ്ജുവിന്‍റെ സഹതാരവും റണ്‍വേട്ടയില്‍ മൂന്നാമതുമായ റിയാന്‍ പരാഗ് ആണ് നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുന്നത്. ലഖ്നൗവിനായി തകര്‍ത്തടിച്ച നിക്കോളാസ് പുരാന്‍ അഞ്ചാമത് എത്തുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ട്രൈസ്റ്റന്‍ സ്റ്റബ്സും കൊല്‍ക്കത്തയുടെ ആന്ദ്രെ റസലുമാണ് ഫിനിഷര്‍മാരായി ഇറങ്ങുന്നത്. സ്പെഷലിസ്റ്റ് സ്പിന്നറായി ഡല്‍ഹിയുടെ കുല്‍ദീപ് യാദവ് ഇറങ്ങുമ്പോള്‍ കൊല്‍ക്കത്തയുടെ ഹര്‍ഷിത് റാണ, മുംബൈ ഇന്ത്യന്‍സിന്‍റെ ജസ്പ്രീത് ബുമ്ര, രാജസ്ഥാന്‍ റോയല്‍സിന്‍റെ സന്ദീപ് ശര്‍മ എന്നിവരാണ് പേസര്‍മാരായി ക്രിക് ഇന്‍ഫോയുടെ ഐപിഎല്‍ ഇലവനില്‍ ഇടം നേടിയത്.

ആര്‍സിബി താരം രജത് പാടീദാർ, കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി,  ഇംപാക്ട് സബ്ബായി തെരഞ്ഞെടുത്തിരിക്കുന്നത്. ഹൈദരാബാദിനായി തകര്‍ത്തടിച്ച അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ഐപിഎല്‍ ഇലവനിലില്ല എന്നതും ശ്രദ്ധേയമാണ്. അഭിഷേകിനും ഹെഡിനും രാജസ്ഥാന്‍ പേസര്‍ ട്രെന്‍റ് ബോള്‍ട്ടിനും നേരിയ വ്യത്യാസത്തിലാണ് സ്ഥാനം നഷ്ടമായതെന്ന് ടീം തെരഞ്ഞെടുത്തശേഷം ക്രിക് ഇന്‍ഫോ വ്യക്തമാക്കി.

Powered By

ESPN cricinfo selects IPL XI of 2024, Sanju Samson to lead, No place for Pat Cummins and Shreyas Iyer

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios