റിഷഭ് പന്തിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്! താരലേലത്തിന് മുമ്പ് പന്ത് ഡല്‍ഹി വിട്ടേക്കും

2021ല്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഡല്‍ഹിയുടെ ക്യാപ്റ്റനായി പന്ത് തിരഞ്ഞെടുക്കപ്പെടുകയും അയ്യര്‍ തിരിച്ചെത്തിയപ്പോഴും ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.

chennai super kings rope rishbah pant for ipl 2025?

ദില്ലി: വരുന്ന ഐപിഎല്‍ സീസണിന് മുന്നോടിയായ ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് ഫ്രാഞ്ചൈസി വിട്ടേക്കും. താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ചേക്കേറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഫ്രാഞ്ചൈസിക്ക് താല്‍പര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവുമാണ്. ഡല്‍ഹിയുടെ ഡയറക്റ്റര്‍ സൗരവ് ഗാംഗുലി പന്തിനെ ക്യാപ്റ്റനായി നിലനിര്‍ത്തുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഫ്രാഞ്ചൈസിക്ക് താല്‍പര്യമില്ല. 

2016ല്‍ ഡല്‍ഹിക്കൊപ്പമാണ് പന്ത് കരിയര്‍ തുടങ്ങുന്നത്. 2017-ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. 2018-ല്‍ 14 മത്സരങ്ങളില്‍ നിന്ന് 684 റണ്‍സുമായി ഐപില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമതെത്തി. 2021ല്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഡല്‍ഹിയുടെ ക്യാപ്റ്റനായി പന്ത് തിരഞ്ഞെടുക്കപ്പെടുകയും അയ്യര്‍ തിരിച്ചെത്തിയപ്പോഴും ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. പന്തിന്റെ നേതൃത്വത്തില്‍ ഡരല്‍ഹി ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തിയെങ്കിലും രണ്ട് യോഗ്യതാ മത്സരങ്ങളും തോറ്റ് ഫൈനലിലെത്താനായില്ല. 

രണ്ട് ഓവറില്‍ ജയിക്കാന്‍ 61 റണ്‍സ്, അടിച്ചെടുത്ത് ഓസ്ട്രിയ! റൊമാനിയക്കെതിരെ ഒരോവറില്‍ മാത്രം 41 റണ്‍സ് -വീഡിയോ

അതിനുശേഷം ഡല്‍ഹി പ്ലേ ഓഫിലേക്ക് മുന്നേറിയിട്ടില്ല. പന്ത് ഫ്രാഞ്ചൈസി വിട്ടാല്‍ ഡല്‍ഹിക്ക് പുതിയ ക്യാപ്റ്റനെ വേണ്ടിവരും. സൗരവ് ഗാംഗുലി ഫ്രാഞ്ചൈസിയുടെ പുതിയ മുഖ്യ പരിശീലകനാകുമെന്ന് പ്രതീക്ഷിക്കുന്നു. എംഎസ് ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്ന സമയം പകരം വയ്ക്കാന്‍ ഒരു മികച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ ടീം തേടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2025 സീസണിന് മുമ്പ് വിരമിച്ചേക്കും. അദ്ദേഹത്തിന് പകരമാവാന്‍ പന്തിനെ കൊണ്ടുവരാനാണ് സിഎസ്‌കെ ശ്രമിക്കുക.

നിലവില്‍ റുതുരാജ് ഗെയ്കവാദാണ് സിഎസ്‌കെയുടെ ക്യാപ്റ്റന്‍. സാവധാനം ഗെയ്കവാദിനെ മാറ്റി, പന്തിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാനും സാധ്യതയേറെ. എന്തായാലും ഇക്കാര്യത്തില്‍ വരുന്ന താരലേലത്തിന് മുമ്പ് തീരുമാനമുണ്ടായേക്കും.

Latest Videos
Follow Us:
Download App:
  • android
  • ios