മുരളീധരന്‍റെ ലോകറെക്കോര്‍ഡ് തകര്‍ക്കുക ഇന്ത്യന്‍ സ്പിന്നറെന്ന് ബ്രാഡ് ഹോഗ്
നിലവില്‍ 78 ടെസ്റ്റുകള്‍ കളിച്ച അശ്വിന്‍ 24.69 ശരാശരിയില്‍ 409 ടെസ്റ്റ് വിക്കറ്റുകളാണ് നേടിയത്. ഇന്ത്യന്‍ താരങ്ങളില്‍ അനില്‍ കുംബ്ലെക്കും, കപില്‍ ദേവിനും, ഹര്‍ഭജന്‍ സിംഗിനും പിന്നില്‍ നാലാമതാണിപ്പോള്‍ അശ്വിന്‍.
സിഡ്നി: ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റുകളെന്ന ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ ലോക റെക്കോര്‍ഡ് തകര്‍ക്കുക ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ ആശ്വിനായിരിക്കുമെന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. 34കാരനായ അശ്വിന്‍ ഇനിയും ഒരു എട്ടുവര്‍ഷം കൂടി കളിക്കുമെന്നും കുറഞ്ഞത് 600 വിക്കറ്റുകളെങ്കിലും നേടുമെന്നും പറഞ്ഞ ഹോഗ് സാഹചര്യങ്ങള്‍ അനുകൂലമാവുകയാണെങ്കില്‍ അശ്വിന്‍ മുരളിയുടെ 800 വിക്കറ്റുകളെന്ന റെക്കോര്‍ഡ് തകര്‍ക്കുമെന്നും ഹോഗ് പറഞ്ഞു.
മുരളിയുടെ റെക്കോര്‍ഡ് തകര്‍ക്കുക അസാധ്യമല്ലെന്നും 42 വയസുവരെ കളിക്കാനായാല്‍ അശ്വിന് അത് കഴിയുമെന്നും ഹോഗ് വ്യക്തമാക്കി. ബാറ്റിംഗില്‍ അശ്വിന്‍ ചിലപ്പോള്‍ നിറം മങ്ങിയേക്കാം. എന്നാല്‍ കാലം കഴിയും തോറം അശ്വിന്‍റെ ബൗളിംഗിന് മൂര്‍ച്ച കൂടുമെന്നും ഹോഗ് പറഞ്ഞു.
മുരളിയുടെ റെക്കോര്‍ഡ് അശ്വിന്‍ തകര്‍ക്കുമെന്ന് പറയാന്‍ കാരണം, പ്രായമാകുംതോറും വിക്കറ്റിനായുള്ള ദാഹം അശ്വിനില്‍ കൂടിവരികയാണ്. ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനായി അദ്ദേഹം കൗണ്ടി ക്രിക്കറ്റിലും കളിച്ചു. അതുകൊണ്ടാണ് സമീപകാലത്ത് അദ്ദേഹം മികച്ച ഫോം പുറത്തെടുക്കുന്നത്-ഹോഗ് പറഞ്ഞു.
Also Read:ടി20 ലോകകപ്പില്‍ കിരീട സാധ്യത ആര്‍ക്ക്, പ്രവചനവുമായി വസീം അക്രം
നിലവില്‍ 78 ടെസ്റ്റുകള്‍ കളിച്ച അശ്വിന്‍ 24.69 ശരാശരിയില്‍ 409 ടെസ്റ്റ് വിക്കറ്റുകളാണ് നേടിയത്. ഇന്ത്യന്‍ താരങ്ങളില്‍ അനില്‍ കുംബ്ലെക്കും, കപില്‍ ദേവിനും, ഹര്‍ഭജന്‍ സിംഗിനും പിന്നില്‍ നാലാമതാണിപ്പോള്‍ അശ്വിന്‍. കരിയറില്‍ ഇതുവരെ 30 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഏഴ് തവണ പത്തുവിക്കറ്റ് നേട്ടവും അശ്വിന്‍ സ്വന്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.