ഐപിഎൽ: ഓസ്ട്രേലിയൻ സംഘം നാട്ടിൽ തിരിച്ചെത്തി, ഹസി ഇന്ന് മടങ്ങിയേക്കും

ഓസ്ട്രേലിയയിൽ എത്തിയ കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഒഫിഷ്യൽസും അടങ്ങിയ സംഘത്തിന് 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമേ വീടുകളിലേക്ക് പോകാനാകു

Australian cricketers return home, Mike Hussey may return today

സിഡ്‌നി: ഐപിഎല്ലിൽ നിന്ന് മടങ്ങിയ ശേഷം മാലദ്വീപിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന ഓസ്ട്രേലിയൻ സംഘം നാട്ടിൽ തിരിച്ചെത്തി. ഐപിഎല്ലിനെത്തിയ സംഘത്തിൽ താരങ്ങൾ ഉൾപ്പടെ മുപ്പത്തിയെട്ടുപേരാണുള്ളത്. ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് യാത്രാ വിലക്കുള്ളതിനാലാണ് ഓസീസ് സംഘം മാലദ്വീപിലേക്ക് പോയത്. ഇവിടെ ക്വാറന്റീൻ പൂർത്തിയാക്കിയാണ് ബിസിസിഐ തയ്യാറാക്കിയ ചാർട്ടേഡ് വിമാനത്തിൽ ഓസീസ് താരങ്ങൾ മടങ്ങിയത്.

ഓസ്ട്രേലിയയിൽ എത്തിയ കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഒഫിഷ്യൽസും അടങ്ങിയ സംഘത്തിന് 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമേ വീടുകളിലേക്ക് പോകാനാകു. ഇവർക്ക് ക്വാറന്റൈനിൽ കഴിയാനുള്ള സജ്ജീകരണങ്ങൾ ന്യു സൌത്ത് വെയിൽസ് സർക്കാർ ഒരുക്കിയിട്ടുണ്ട്.

അതേസമയം രണ്ടാം തവണയും കോവിഡ് പോസറ്റീവ് ആയ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിങ് കോച്ച് മൈക്ക് ഹസി ചെന്നൈയിൽ നിന്ന് ഖത്തർ വഴി ഇന്ന് ഓസ്ട്രേലിയയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്‌.

കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും കോവിഡ് ബാധിച്ചതിനെ തുടർന്ന് ഈ മാസം നാലിനാണ് ഐ പി എൽ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios