Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ടീമിനെ എത്തിക്കാന്‍ എയര്‍ ഇന്ത്യ സ്ഥിരം സര്‍വീസുകളിലൊന്ന് റദ്ദാക്കി; പരാതി, വിവാദം

സര്‍വ്വീസ് റദ്ദാക്കിയതിനെക്കുറിച്ച് അറിയിപ്പ് കിട്ടിയില്ലെന്നും മറ്റു വിമാനങ്ങള്‍ ബുക്ക് ചെയ്ത് യാത്ര ചെയ്യേണ്ടി വന്നെന്നും ചില യാത്രക്കാര്‍ പരാതി പെട്ടു.

air india cancel schedule for pick indian cricket team 
Author
First Published Jul 4, 2024, 4:30 PM IST

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എത്തിക്കാന്‍ എയര്‍ ഇന്ത്യ സ്ഥിരം സര്‍വ്വീസുകളിലൊന്ന് റദ്ദാക്കി പ്രത്യേക വിമാനം അയച്ചതില്‍ വിവാദം. ദില്ലിയില്‍ നിന്ന് അമേരിക്കയിലെ ന്യൂയോര്‍ക്കിലെത്തിയ വിമാനം തിരിച്ചുള്ള സര്‍വ്വീസ് റദ്ദാക്കിയാണ് ടീമിനെ എത്തിക്കാന്‍ ബാര്‍ബഡോസിലേക്ക് പോയത്. സര്‍വ്വീസ് റദ്ദാക്കിയതിനെക്കുറിച്ച് അറിയിപ്പ് കിട്ടിയില്ലെന്നും മറ്റു വിമാനങ്ങള്‍ ബുക്ക് ചെയ്ത് യാത്ര ചെയ്യേണ്ടി വന്നെന്നും ചില യാത്രക്കാര്‍ പരാതി പെട്ടു. പരാതിയെ തുടര്‍ന്ന് ഡിജിസിഎ എയര്‍ ഇന്ത്യയോട് വിശദീകരണം തേടി. യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കിയെന്നാണ് എയര്‍ ഇന്ത്യ അറിയിക്കുന്നത്.

അതേസമയം,ഇന്ത്യന്‍ ടീം മുംബൈയിലേക്ക് തിരിച്ചു. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സമയം ചെലവഴിച്ചതിന് ശേഷമാണ് ടീം മുംബൈയിലേക്ക് തിരിച്ചത്. പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ താരങ്ങള്‍ക്ക് വിരുന്ന് നല്‍കി. ഇനി മുംബൈയില്‍ വിക്ടറി പരേഡ് നടക്കും. രാവിലെ ആറുമണിക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് താരങ്ങളും കുടുംബാംഗങ്ങളും ഒഫീഷ്യല്‍സും ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 

ടീമംഗങ്ങളെ കാണാന്‍ ആരാധകര്‍ അര്‍ദ്ധരാത്രിമുതല്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ലോകകപ്പുമായി രോഹിത് ശര്‍മ്മയും സഞ്ജു സാംസണടക്കമുള്ള താരങ്ങളും പുറത്തിറങ്ങിയപ്പോള്‍ ആവേശം അണപൊട്ടി. 9 മണിയോടെ നഗരത്തിലെ സ്വകാര്യ ഹോട്ടലിലെത്തി വിശ്രമം, ഹോട്ടലിലും കേക്ക് മുറിച്ച് ആഘോഷം. കാത്ത് കാത്തിരുന്ന കപ്പില് താരങ്ങള്‍ മുത്തമിടുന്ന ദൃശ്യങ്ങള്‍ ബിസിസിഐയും പങ്കുവച്ചു.  പത്തരയോടെ ഹോട്ടലില് നിന്നും പ്രധാനമന്ത്രിയുടെ വസതിയിലേക്ക്.

വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ മത്സരം! ഇത്തവണ വേദിയാവുക ലാഹോര്‍, സമ്മതം മൂളാതെ ബിസിസിഐ

ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് താരങ്ങള്‍ക്ക് വിരുന്നൊരുക്കിയത്. മോദി ടീമംഗങ്ങളെ അഭിനന്ദിച്ചു. ടീം വൈകാതെ മുംബൈക്ക് തിരിച്ചു. അഞ്ച് മണിക്ക് നരിമാന് പോയിന്റ് മുതല് വാങ്കഡെ സ്റ്റേഡിയം വരെ നടക്കുന്ന വിക്ടറി പരേഡില്‍ പങ്കെടുക്കും. മുംബൈയിലും താരങ്ങളെ കാത്തിരിക്കുന്നത് വലിയ ആഘോഷ പരിപാടികള്‍.

ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ പുലര്‍ച്ചെ മുതല്‍ ആരാധകര്‍ ദില്ലി വിമാനത്താവളത്തിന് പുറത്തെത്തിയിരുന്നു. ലോകകപ്പ് ഫൈനല്‍ നടന്ന ബാര്‍ബഡോസില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കുടുങ്ങിയ ഇന്ത്യന്‍ ടീം ദിവസങ്ങള്‍ വൈകിയാണ് കിരീടവുമായി ജന്‍മനാട്ടിലേക്ക് മടങ്ങിയെത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios