യെസ് ബാങ്ക് മ്യൂച്വൽ ഫണ്ട് ബിസിനസ്സിൽ നിന്ന് പിൻവാങ്ങുന്നു: യെസ് എഎംസി ഇനി പ്രശാന്ത് ഖെംകയ്ക്ക്

പ്രശാന്ത് ഖെംകയുടെ വൈറ്റ് ഓക്ക് ഇൻവെസ്റ്റ്മെൻറ് മാനേജ്മെന്റിന് 99% ഓഹരി ഉടമസ്ഥതയുളള കമ്പനിയാണ് ജിപിഎൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെൻറ് ലിമിറ്റഡ്.
 

Yes Bank sells mutual fund business

മുംബൈ: മുൻ ഗോൾഡ്മാൻ സാച്ച്സ് ഫണ്ട് മാനേജർ പ്രശാന്ത് ഖെംക യെസ് ബാങ്ക് ലിമിറ്റഡിന്റെ മ്യൂച്വൽ ഫണ്ട് ബിസിനസ്സ് ഏറ്റെടുക്കുന്നു.

2020 ഓഗസ്റ്റ് 21 ന് ബാങ്ക് യെസ് അസറ്റ് മാനേജ്മെന്റ് (ഇന്ത്യ) ലിമിറ്റഡ് (YES AMC), യെസ് ട്രസ്റ്റി ലിമിറ്റഡ് എന്നിവയുടെ ഇക്വിറ്റി ഷെയർഹോൾഡിംഗിന്റെ 100% വിൽക്കുന്നതിന് ഒരു നിശ്ചിത കരാർ നടപ്പാക്കിയിട്ടുണ്ടെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിക്കുന്നു. ജിപിഎൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെൻറ് ലിമിറ്റഡിനാണ് ഓഹരികൾ വിൽക്കുന്നത്, ”ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

പ്രശാന്ത് ഖെംകയുടെ വൈറ്റ് ഓക്ക് ഇൻവെസ്റ്റ്മെൻറ് മാനേജ്മെന്റിന് 99% ഓഹരി ഉടമസ്ഥതയുളള കമ്പനിയാണ് ജിപിഎൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെൻറ് ലിമിറ്റഡ്.

ഖെംക തന്റെ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനമായ വൈറ്റ് ഓക്ക് 2017 ലാണ് സ്ഥാപിച്ചത്. സ്വന്തമായി കമ്പനി തുടങ്ങുന്നതിന് മുൻപ് 2007 മുതൽ 2017 വരെ ഗോൾഡ്മാൻ സാച്ച്സ് അസറ്റ് മാനേജ്മെന്റിലെ ജിഎസ് ഇന്ത്യ ഇക്വിറ്റിയുടെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറും ലീഡ് പോർട്ട്ഫോളിയോ മാനേജറുമായിരുന്നു അദ്ദേഹം.
 

Latest Videos
Follow Us:
Download App:
  • android
  • ios