ജലസംരക്ഷണത്തിന്റെ പ്രാധാന്യം; അന്താരാഷ്ട്ര സിംപോസിയത്തിന് അമൃത വിശ്വവിദ്യാപീഠത്തിൽ തുടക്കമായി..

യുനെസ്‌കോ  ഡയറക്ടർ ഡോക്ടർ എറിക് ഫാൾട് സിമ്പോസിയം ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി

water sustainability amrita vishwa vidyapeetham

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന വെല്ലുവിളിയാണ് വെള്ളപ്പൊക്കവും ജലദൗർലഭ്യതയും. ലഭ്യമാകുന്ന ജലം സംരക്ഷിക്കേണ്ടതിൻ്റെ അനിവാര്യതയും വളരെ വലുതാണ്. ഇത്തരം വെല്ലുവിളികളെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചുള്ള വിശദമായ  ചർച്ചയ്ക്കും പഠനത്തിനും പരീക്ഷണ നിരീക്ഷണങ്ങൾക്കുമാണ് അമൃത വിശ്വവിദ്യാപീഠം വേദി ഒരുക്കിയിരിക്കുന്നത്. യുനെസ്കോയും അമൃത വിശ്വവിദ്യാപീഠവും ഇന്ത്യ വാട്ടർ പാർട്ട്ണർഷിപ്പും സംയുക്തമായാണ് നാലുദിവസം നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര സിംപോസിയം സംഘടിപ്പിച്ചിട്ടുള്ളത്.

കൊവിഡ്  പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് സിമ്പോസിയം. കേരള സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ടി കെ ജോസ് ഐഎഎസ് ഐവിസ് 2021 ഉദ്ഘാടനം ചെയ്തു.വരൾച്ചയും വെള്ളപ്പൊക്കവുമെല്ലാം ഇന്ന് ഇന്ത്യ നേരിടുന്ന പ്രധാന പ്രതിസന്ധികളാണെന്നും അമൃത സർവകലാശാല പോലെയുള്ള ബൃഹത്തായ റിസൾച്ച് സ്ഥാപനങ്ങൾ സർക്കാറിനൊപ്പം കൈകോർത്താൽ മാത്രമേ ഇത്തരം വെല്ലുവിളികളെ മറികടക്കാൻ കഴിയുകയുള്ളനും റ്റി.കെ ജോസ് ഐഎഎസ് ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. യുനെസ്‌കോ  ഡയറക്ടർ ഡോക്ടർ എറിക് ഫാൾട് സിമ്പോസിയം  ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി. യൂണിവേഴ്സിറ്റി ഓഫ് ട്രെന്റോ ഇറ്റലിയിൽ നിന്നുള്ള  പ്രൊഫസർ ഗൈഡോ സൊളേസി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് റിസർച്ച് പ്രതിനിധി ടി വി രാമചന്ദ്ര, സീനിയർ  പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോക്ടർ ഹരികുമാർ, നെതർലൻഡ് ഡെൽഫ്റ്റ്  യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ പ്രൊഫസർ ഡോക്ടർ ജൂൾസ് വാൻ ലിയർ,ഇസ്രായേൽ ടെൽ അവീവ് യൂണിവേഴ്സിറ്റി എൺവയോൺമെന്റൽ  എൻജിനീയറിങ് പ്രോഗ്രാം മേധാവി പ്രൊഫസർ ഹദാസ് മേമൻ യൂണിവേഴ്സിറ്റി ഓഫ് ബെർക്കിലി റിസർച്ച് സയൻ്റിസ്റ്റ് ഡോക്ടർ ഭാവന അറോറ തുടങ്ങിയവർക്ക് പുറമേ എയ്ൽ യൂണിവേഴ്സിറ്റി, ഐഐടി ഡൽഹി, കിങ്സ് കോളേജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖരും  ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള  സർക്കാർ പ്രതിനിധികളും വിദ്യാർഥികളും  സിമ്പോസിയത്തിൽ പങ്കെടുക്കുന്നുണ്ട് .വരൾച്ച വെള്ളപ്പൊക്കം എന്നിവയെ എങ്ങനെ മറികടക്കാമെന്നും ശുദ്ധജല ലഭ്യത,ജല സംസ്കരണം, എന്നിവയ്ക്കുള്ള സാങ്കേതികവിദ്യകൾ എങ്ങനെ വികസിപ്പിച്ചെടുക്കാം എന്നതും  ചർച്ചയാകും. സിംപോസിയം 25 ന് സമാപിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios