എജിആർ കുടിശ്ശികയായി വോഡഫോൺ ഐഡിയ 1,000 കോടി രൂപ കൂടി സർക്കാരിന് നൽകി
അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) കുടിശ്ശികയ്ക്കായി കമ്പനി മൊത്തം 7,854 കോടി രൂപ നൽകി.
ദില്ലി: എജിആർ കുടിശ്ശികയായി സർക്കാരിന് 1,000 കോടി രൂപ കൂടി നൽകിയതായി വോഡഫോൺ ഐഡിയ അറിയിച്ചു. മൊത്തം തുക 7,854 കോടി രൂപയാണ് സർക്കാരിന് എജിആർ കുടിശ്ശികയായി കമ്പനി നൽകേണ്ടിയിരുന്നത്. നേരത്തെ കമ്പനി 6,854 കോടി രൂപ മൂന്ന് തവണകളായി സർക്കാരിലേക്ക് നൽകിയിരുന്നതായി വോഡഫോൺ ഐഡിയ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
കമ്പനി ഇന്നലെ (ജൂലൈ 17, 2020) എജിആർ കുടിശ്ശികയ്‌ക്കായി 1000 കോടി രൂപ കൂടി ഡിഒടി (ടെലികോം വകുപ്പിന്) നൽകി. കമ്പനി നേരത്തെ 6,854 കോടി രൂപ മൂന്ന് ട്രാഞ്ചുകളായി നിക്ഷേപിച്ചിരുന്നു,"ഫയലിംഗിൽ കമ്പനി പറഞ്ഞു.
അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) കുടിശ്ശികയ്ക്കായി കമ്പനി മൊത്തം 7,854 കോടി രൂപ നൽകി.
നിയമപരമായ ബാധ്യതകൾ കണക്കാക്കുന്നതിൽ ടെലികോം ഇതര വരുമാനം കൂടി ഉൾപ്പെടുത്തണമെന്ന് കഴിഞ്ഞ വർഷം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എജിആർ കുടിശ്ശിക ടെലികോം വകുപ്പ് കണക്കാക്കിയത്.