സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ സൗജന്യ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍

ബിസിനസ്-ടു-ബിസിനസ് സ്റ്റാര്‍ട്ടപ്പുകളെയും ബിസിനസ്-ടു-കസ്യൂമര്‍ സ്റ്റാര്‍ട്ടപ്പുകളെയും പ്രത്യേകമായി കണക്കാക്കിയാണ് പ്രോഗ്രാം നടത്തുന്നത്.

virtual incubation programme by ksum

തിരുവനന്തപുരം: മിനിമം മൂല്യമുള്ള ഉല്പങ്ങള്‍ സ്വന്തമായുള്ള (എംവിപി) സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍  കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‌യുഎം) നടത്തുന്ന  ആറുമാസ സൗജന്യ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ഉല്‍പ്പങ്ങള്‍ വികസിപ്പിച്ച് പുറത്തിറക്കുന്നതിനാണ് 'ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്‌സീഡ് (എഫ്എഫ്എസ്-2)' എന്ന ഈ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് ഊന്നല്‍ നല്‍കുന്നത്.

 ആഗോള തലത്തിലുള്ള മാര്‍ഗനിര്‍ദേശം, പിച്ചിംഗ് പരിശീലനം, ബൂട്ട് ക്യാംപ്, വിപണി പ്രവേശം, സര്‍ക്കാരും നിക്ഷേപകരുമായുള്ള ബന്ധം, നിയമ സഹായം എന്നിവ ഉറപ്പാക്കുന്നതിനു പുറമേ ഉല്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളും ഈ പ്രോഗ്രാമിലൂടെ ലഭ്യമാക്കും.
 
കെഎസ്‌യുഎമ്മിന്റെ യൂണീക്ക് ഐഡിയും സാങ്കേതികാധിഷ്ഠിത ഉല്‍പ്പന്നങ്ങളുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. മിനിമം മൂല്യ ഉല്പങ്ങള്‍ നിര്‍മിച്ചു കഴിഞ്ഞ സ്റ്റാര്‍ട്ടപ്പുകളായിരിക്കണം അപേക്ഷിക്കേണ്ടത്. ഗ്രാമീണ മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും പൂര്‍ണമായും ഓണ്‍ലൈനായി നടത്തുന്ന ഈ  പ്രോഗ്രാം കൂടുതല്‍ പ്രയോജനപ്പെടുന്നത്.

ബിസിനസ്-ടു-ബിസിനസ് സ്റ്റാര്‍ട്ടപ്പുകളെയും ബിസിനസ്-ടു-കസ്യൂമര്‍ സ്റ്റാര്‍ട്ടപ്പുകളെയും പ്രത്യേകമായി കണക്കാക്കിയാണ് പ്രോഗ്രാം നടത്തുന്നത്. വിവിധ മേഖലകളിലെ സ്റ്റാര്‍ട്ടപ്  വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ശില്‍പശാലകളും മാര്‍ഗനിര്‍ദേശക സെഷനുകളും ഉല്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ഡെമോ ഡേയും പ്രോഗ്രാമിന്റെ സവിശേഷതകളാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios