ടെലിവിഷൻ വില നാല് ശതമാനം വരെ വർധിക്കുമെന്ന് കമ്പനികൾ

ടെലിവിഷനുകള്‍ക്ക് മൂന്ന് മുതല്‍ നാല് ശതമാനം വരെ നിരക്ക് ഉയര്‍ത്തുന്നത് പരിഗണനയിലാണെന്ന് പാനസോണിക് ഇന്ത്യ- സൗത്ത് ഏഷ്യ പ്രസിഡന്റും സിഇഒയുമായ മനീഷ് ശര്‍മ പറയുന്നു.

tv rate hike due covid crisis

മുംബൈ: ഈ മാസം ടെലിവിഷനുകളുടെ വില്‍പ്പന നിരക്കില്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ വര്‍ധനയുണ്ടാകുമെന്ന് നിര്‍മാണക്കമ്പനികള്‍. അന്താരാഷ്ട്ര തലത്തില്‍ എല്‍സിഡി പാനലുകളുടെ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ഉല്‍പ്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണിത്. 

ചരക്ക് നീക്കത്തിന്റെ നിരക്കിലും വര്‍ധനയുണ്ടായതായി കമ്പനികള്‍ പറയുന്നു. ഒന്നര വര്‍ഷം മുന്‍പ് ചരക്ക് നീക്കത്തിന് 600 ഡോളര്‍ ചെലവ് വന്നിരുന്നെങ്കില്‍ നിലവില്‍ അത് 4200 ഡോളറായി കുതിച്ചുയര്‍ന്നു. ഇതോടൊപ്പമാണ് ഓപ്പണ്‍ സെല്‍ പാനലുകളുടെ നിരക്കിലും വര്‍ധനയുണ്ടായത്. പാനലുകള്‍ക്ക് മൂന്ന് ശതമാനം വരെ നിരക്ക് വര്‍ധനയുണ്ടായി. 

ടെലിവിഷനുകള്‍ക്ക് മൂന്ന് മുതല്‍ നാല് ശതമാനം വരെ നിരക്ക് ഉയര്‍ത്തുന്നത് പരിഗണനയിലാണെന്ന് പാനസോണിക് ഇന്ത്യ- സൗത്ത് ഏഷ്യ പ്രസിഡന്റും സിഇഒയുമായ മനീഷ് ശര്‍മ പറയുന്നു. ചരക്ക് കൂലി, ഓപ്പണ്‍ പാനലുകളുടെ നിരക്ക് എന്നിവ വര്‍ധിച്ച സാഹചര്യത്തില്‍ ഉല്‍പ്പന്ന വില വര്‍ധനയല്ലാതെ മുന്നില്‍ മറ്റ് വഴിയില്ലെന്ന് ഹയര്‍ അപ്ലയന്‍സസ് ഇന്ത്യ പ്രസിഡന്റ് എറിക് ബ്രാഗന്‍സ വ്യക്തമാക്കി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios