നേത്രരോഗങ്ങൾക്ക് ഇനി ആശുപത്രിയിൽ കിടക്കേണ്ട, ആശ്വാസമായി ആധുനിക ചികിത്സാരീതികൾ

കാഴ്ച സംബന്ധമായ പ്രശ്നങ്ങൾക്ക് വേണ്ടിവരുന്ന ശസ്ത്രക്രിയകൾ വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ചെയ്യാവുന്ന മികച്ച സാങ്കേതിക സംവിധാനങ്ങളാണ് ഐവിഷൻ ഐ ഹോസ്പിറ്റൽ രോഗികൾക്കായി ഒരുക്കുന്നത്. പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനവും ഏറ്റവും മികച്ച രീതിയിലുള്ള ചികിത്സയും ലഭ്യമാണ് എന്നതാണ് നേത്ര സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ ഇവിടേക്ക് ആകർഷിക്കുന്നത്. 

Treatment options for Glaucoma and Cataract at i Vision Eye Hospital

നേത്രരോഗങ്ങളുടെ പേരിലുള്ള ആശുപത്രിവാസം പഴങ്കഥയാകുകയാണ്. “ഹ്രസ്വദൃഷ്ടി (മയോപിയ), ദീർഘദൃഷ്ടി (ഹൈപ്പർമെട്രോപ്പിയ), അസ്റ്റിഗ്മാറ്റിസം, തിമിരം, പ്രമേഹം മൂലമുണ്ടാകുന്ന ഡയബറ്റിക് റെറ്റിനോപ്പതി, ഗ്ലൂക്കോമ തുടങ്ങിയ ഒട്ടുമിക്ക സാധാരണ നേത്രരോഗങ്ങൾക്കുമുള്ള ആധുനിക ചികിത്സാ രീതികൾ ഒരുക്കുകയാണ് തൃശൂർ ഐവിഷൻ ഐ ഹോസ്പിറ്റൽ. കാഴ്ച സംബന്ധമായ പ്രശ്നങ്ങൾക്ക് വേണ്ടിവരുന്ന ശസ്ത്രക്രിയകൾ വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ചെയ്യാവുന്ന മികച്ച സാങ്കേതിക സംവിധാനങ്ങളാണ് ഇവിടെ ഉള്ളത്.

കൂടുതലായും പ്രായമായവരെ അലട്ടുന്ന പ്രധാന കാഴ്ച പ്രശ്നമായ തിമിരത്തിന് ഇന്ന് ഏറ്റവും നൂതനമായ മൈക്രോ ഇൻസിഷൻ കാറ്ററാക്ട് (Micro Incision Cataract) സർജറി പോലുള്ള സംവിധാനങ്ങൾ തൃശൂർ ഐവിഷൻ ഐ ഹോസ്പിറ്റലിൽ ഉണ്ട്. നേത്ര സംരക്ഷണ രംഗത്തെ മികച്ച പാരമ്പര്യവും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സംയോജിക്കുന്ന  മികവുറ്റ സേവനമാണ് ഐവിഷൻ ഐ ഹോസ്പിറ്റൽ രോഗികൾക്കായി ഒരുക്കുന്നത്. ഈ രംഗത്ത് ഏറ്റവും പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനവും ഏറ്റവും മികച്ച രീതിയിലുള്ള ചികിത്സയും ലഭ്യമാണ് എന്നതാണ് നേത്ര സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ ഇവിടേക്ക് ആകർഷിക്കുന്നത്. 

Treatment options for Glaucoma and Cataract at i Vision Eye Hospital

പ്രമേഹാനുബന്ധമായി കാഴ്ചശക്തിയെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഡയബറ്റിക് റെറ്റിനോപ്പതി. പ്രമേഹത്തെത്തുടർന്ന് കണ്ണിലെ നേത്രപടലത്തിലെ രക്തക്കുഴലുകൾ പൊട്ടുകയും കണ്ണിൽ മർദ്ദവും വീക്കവും വേദനയും കൂടി ക്രമേണ കാഴ്ച നഷ്ടമാകുകയും ചെയ്യുന്ന അവസ്ഥയാണിത്. സമൂഹത്തിൽ ഏറെ പേർ അനുഭവിക്കുന്ന ഈ പ്രശ്നത്തിന് ചികിത്സയിലൂടെ ആശ്വാസം കണ്ടെത്താനാകും. രക്തസ്രാവം തടയുന്നതിനും വീക്കം കുറയ്ക്കുന്നതിനും കാഴ്ചശക്തി നിലനിർത്തുന്നതിനും അതിലൂടെ കഴിയും. റെറ്റിനോപ്പതി മൂലം കുറഞ്ഞുപോയ കാഴ്ചശക്തി തിരിച്ചുകിട്ടുക പ്രയാസമാണെങ്കിലും പ്രാരംഭഘട്ടത്തിൽ കണ്ടെത്തിയാൽ ശരിയായ ചികിത്സയിലൂടെ നിലവിലുള്ള കാഴ്ച നിലനിർത്തുവാൻ സാധിക്കും. എന്നാൽ ശ്രദ്ധിക്കാതിരുന്നാൽ രോഗം മൂർച്ഛിക്കാനും ശസ്ത്രക്രിയ നടത്തേണ്ടതായും വന്നേക്കാം. അതിനാൽ തന്നെ പ്രമേഹരോഗമുള്ളവർ  കൃത്യമായ ഇടവേളകളിൽ നേത്രപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

അതുപോലെ സങ്കീർണവും ഗുരുതരവുമായ റെറ്റിന വിട്ടു പോകുന്നതു (retinal detachment) പോലുള്ള പ്രശ്നങ്ങൾ ശസ്ത്രക്രിയയിലൂടെ പരിഹരിക്കുന്നതിനും ഐവിഷൻ ഐ ഹോസ്പിറ്റലിൽ സൗകര്യമുണ്ട്. വാർദ്ധക്യത്തോട് അനുബന്ധിച്ച് ചിലർക്കെല്ലാം റെറ്റിനയ്ക്ക് സംഭവിക്കുന്ന മറ്റൊരു തകരായ മാക്യൂലാർ ഡിജനറേഷനുള്ള ചികിത്സയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മാസം തികയാതെ ജനിക്കുന്ന ശിശുക്കളുടെ റെറ്റിനയ്ക്ക് കണ്ടു വരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

Treatment options for Glaucoma and Cataract at i Vision Eye Hospital

കണ്ണിനെ ബാധിക്കുന്ന റിഫ്രാക്റ്റീവ് തകരാറുകൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ലാസിക് സർജറിക്ക് ഇപ്പോൾ പത്തുമിനിറ്റേ വേണ്ടൂ. അത്യാധുനികമായ വിസെക്സ് സ്റ്റാർ എസ്4 ഐആർ ലാസിക് സിസ്റ്റമാണ് ഇതിനായി ഐവിഷൻ ഐ ഹോസ്പിറ്റലിൽ ഉപയോഗിക്കുന്നത്. ലേസർ രശ്മികളുപയോഗിച്ച് കണ്ണിലെ സുതാര്യമായ കോർണിയയുടെ വളവുകൾ പ്രകാശം കൃത്യമായി കടന്നു പോകത്തക്കവിധം പുനർക്രമീകരിക്കുകയാണ് ഇതിലൂടെ. സാധാരണ കാഴ്ചക്കായി  കണ്ണടയും കൊണ്ടുനടക്കേണ്ട പല കാഴ്ചപ്രശ്നങ്ങളും ഒറ്റ ദിവസം കൊണ്ട് സ്ഥിരമായിതന്നെ പരിഹരിക്കാം.

കണ്ണിലെ ദ്രാവകമായ അക്വസ് ഹ്യൂമറിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതു മൂലം കണ്ണിലുണ്ടാകുന്ന ഉയർന്ന സമ്മർദ്ദത്തിന്റെ ഫലമായി നേത്ര നാഡി നശിച്ച് കാഴ്ച നഷ്ടപ്പെടുന്ന രോഗമായ ഗ്ലോക്കോമയ്ക്കും ആധുനിക ലേസർ സാങ്കേതിക വിദ്യയിലൂടെ ആശ്വാസം പകരുകയാണ് ഐവിഷൻ ആശുപത്രി. എന്നാൽ ഡയബറ്റിക് റെറ്റിനോപ്പതി പോലെത്തന്നെ ശാശ്വതമായ ഒരു പരിഹാരം പ്രയാസമായ ഗ്ലോക്കോമയ്ക്കും നേരത്തേ മുതലുള്ള നിരന്തരമായ പരിശോധനകളും ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകളുടെ ഉപയോഗവും ആവശ്യമായി വരും
ഇൻജക്ഷനോ, തുന്ന ലോ വേദനയോ ഇല്ലാതെയുള്ള തിമിര ശസ്ത്രക്രിയ , ലാസിക ചികിത്സ  തുടങ്ങിയ ശസ്ത്രക്രിയകൾക്കൊന്നും തന്നെ ഇന്ന് ആശുപത്രി വാസം ആവശ്യമില്ല.അഞ്ചോ ആറോ ദിവസത്തിനകം തന്നെ ദൈനംദിനജീവിതത്തിലേക്ക് രോഗിക്ക് തിരികെ എത്തുകയും ചെയ്യാം.

Treatment options for Glaucoma and Cataract at i Vision Eye Hospital

ഇത്തരം രോഗങ്ങൾക്ക് മാത്രമല്ല, കുട്ടികൾ അനുഭവിക്കുന്ന നേത്ര സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ നൽകുന്നതിന് പ്രത്യേകമായി പീഡിയാട്രിക് വിഭാഗവും ഇവിടെ ഉണ്ട്. നവജാത ശിശുക്കളിലെ റെറ്റിനോപതി (Retinopathy of Prematurity ) ക്കുള്ള ചികിത്സ സൗകര്യവും. തിമിരം, കാഴ്ച വൈകല്യങ്ങൾ, ഗ്ലോക്കോമ, മടിക്കണ്ണ്, കോങ്കണ്ണ് എന്നിങ്ങിനെ കുട്ടികൾക്കു വരുന്ന കാഴ്ചസംബന്ധിയായ എല്ലാ പ്രശ്നങ്ങൾക്കും ചികിത്സ നൽകുവാനുള്ള സജ്ജീകരണങ്ങളും വിദഗ്ദ്ധരും ഐവിഷൻ ഐ ഹോസ്പിറ്റലിൽ ഉണ്ട്.

കൂടാതെ ചികിത്സയിലൂടെ മുഴുവനായും കാഴ്ച തിരികെ നേടാൻ ആവാത്ത രീതിയിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കായി പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് കാഴ്ച മെച്ചപ്പെടുത്തുന്ന സംവിധാനവും (Low vision Aids) ഇവിടെ ലഭ്യമാണ്. കൂടുതൽ അറിയാൻ 0487 2426555, 2972555 എന്നീ നമ്പരുകളിൽ വിളിക്കുക. വെബ്സൈറ്റ് http://ivisioneyehospital.com/

ഓരോ മേഖലയിലും വിദഗ്ധ ഡോക്ടർമാരുടെ സേവനം കൊണ്ടും മികച്ചതും ഏറ്റവും ആധുനികവുമായ ചികിത്സാ സൗകര്യങ്ങൾ കൊണ്ടും കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ഏറെ ആശ്വാസം പകരുകയാണ് ഐവിഷൻ ആശുപത്രി. 

Latest Videos
Follow Us:
Download App:
  • android
  • ios