തെർമൽ സ്കാൻ സുരക്ഷ ഒരുക്കി മൈജി സ്റ്റോറുകൾ
സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷോറൂം തുറക്കുന്നത്
കൊവിഡ് 19തിനെ ചെറുക്കുന്നതിന്റെ ഭാഗമായി ഷോറൂമുകളിൽ തെർമൽ സ്കാൻ പരിശോധന സംവിധാനം ഒരുക്കി മൈജി. ഉപഭോക്താക്കളുടെ സുരക്ഷ കർശനമാക്കുക എന്ന ലക്ഷ്യമാണ് ഇത്തരമൊരു സംവിധാനമൊരുക്കാൻ മൈജിയെ പ്രേരിപ്പിച്ചത്. എല്ലാ ഡിജിറ്റൽ പ്രൊഡക്ടുകളുടെയും ഏറ്റവും മികച്ച സ്റ്റോക്കും, വൻ ഓഫറുകളുമാണ് മൈജി ഒരുക്കിയിരിക്കുന്നത്. ഏറ്റവും വിശാലമായ ഷോറൂമുകളാണ് മൈജിക് ഉള്ളത് എന്നത് കൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് നിശ്ചിത അകലം പാലിച്ചുകൊണ്ടുതന്നെ ഷോപ്പ് ചെയ്യുവാനുള്ള സൗകര്യം ലഭ്യമാണ്. റിപ്പയർ, സർവീസ് സേവനങ്ങളും ഷോറൂമിൽ ലഭിക്കും. പ്രൊഡക്ടുകൾക്കുള്ള പ്രൊട്ടക്ഷൻ, 0 ശതമാനം EMI യിൽ ലോൺ സൗകര്യം, എക്സ്റ്റൻഡഡ് വാറന്റി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.
മികച്ച ഓഫറുകളും മൈജി ഒരുക്കിയിട്ടുണ്ട്. AC വാങ്ങുബോൾ സൗജന്യമായി സ്റ്റെബിലൈസർ ലഭിക്കും. ഹോട്ട് സ്പോട്ട് ജില്ലകളിലെ ഷോറൂമുകൾ ഒഴികെ ബാക്കി എല്ലാ ഷോറുമ്മുകളും എല്ലാ ദിവസവും പ്രവർത്തിക്കുന്നു. രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയാണ് പ്രവർത്തന സമയം. റെഡ്സോൺ ജില്ലകളിൽ ഞായറാഴ്ച തുറന്ന് പ്രവർത്തിക്കുന്നു. സെയിൽസ്, സർവീസ് കൂടാതെ മറ്റു അനുബന്ധ സേവനങ്ങളും ഷോറൂമുകളിൽ ലഭ്യമാണ്. സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷോറൂം തുറക്കുന്നത്. മൈജി ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് ( www.myg.in) വഴി ഷോപ് ചെയ്യുന്നവർക്ക് സൗജന്യ ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്.കൊറോണ പ്രതിരോധ മുൻകരുതലുകളുടെ ഭാഗമായി ഷോറൂമുകളിൽ കൈ കഴുകുവാനും മറ്റും സാനിറ്റൈസറും വെള്ളവും തുടങ്ങി എല്ലാം സുരക്ഷാ ക്രമികരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.