ടാറ്റ കൺസ്യൂമർ പ്രൊഡക്റ്റ്സിന് നാലാം പാദവാർഷികത്തിൽ 133.34 കോടി ലാഭം
പ്രവർത്തന വരുമാനത്തിൽ 26.2 ശതമാനം വളർച്ചയാണ് കമ്പനിക്ക് നേടാനായത്. 3037 കോടി രൂപയാണ് വരുമാനം. 2405 കോടിയായിരുന്നു മുൻപ്.
മുംബൈ: മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക പാദത്തിൽ ടാറ്റ കൺസ്യൂമർ പ്രൊഡക്റ്റ്സിന്റെ ലാഭം 133.34 കോടി രൂപ ലാഭം. 2020 മാർച്ച് 31 ന് അവസാനിച്ച പാദവാർഷിക കാലത്ത് 50 കോടി നഷ്ടത്തിലായിരുന്നു കമ്പനി. വരുമാനം വർധിച്ചതും ചെലവ് കുറയ്ക്കാനായതുമാണ് കമ്പനിക്ക് നേട്ടമായത്.
2020-21 കാലത്ത് ഒരു ഇക്വിറ്റി ഓഹരിക്ക് 4.05 രൂപ വീതം ഡിവിഡന്റ് നൽകാൻ കമ്പനി തീരുമാനിച്ചു. പ്രവർത്തന വരുമാനത്തിൽ 26.2 ശതമാനം വളർച്ചയാണ് കമ്പനിക്ക് നേടാനായത്. 3037 കോടി രൂപയാണ് വരുമാനം. 2405 കോടിയായിരുന്നു മുൻപ്.
ഇന്ത്യ ബിവറേജസ്, ഇന്ത്യ ഫുഡ്സ് എന്നീ സെഗ്മെന്റുകളിൽ നിന്നുള്ള വരുമാനം 1204.8 കോടി രൂപയും 641.68 കോടി രൂപയുമാണ്. ടാറ്റ സ്റ്റാർബക്ക്സിന്റെ വരുമാനം 14 ശതമാനം വർധനവുണ്ടാക്കി. 39 പുതിയ സ്റ്റോറുകൾ ആരംഭിച്ച സ്റ്റാർബക്ക്സ് രാജ്യത്തെ ഏഴ് നഗരങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona