സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭകർക്ക് ആദരവുമായി ടാലി സൊല്യൂഷൻസ്

http://bit.ly/heroeshamesha എന്ന സൈറ്റിലൂടെ എൻ‌ട്രികൾ‌ സമർപ്പിക്കാം

Tally Solutions announces the first edition of MSME Honours

ചെറുകിട, ഇടത്തരം ബിസിനസുകൾക്കായി ബിസിനസ് മാനേജുമെന്റ് സൊല്യൂഷനുകൾ വിതരണം ചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ദാതാക്കളായ ടാലി സൊല്യൂഷന്‍സ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ആദരവൊരുക്കുന്നു. ഇതിനായുള്ള ആദ്യ ഘട്ടം ടാലി സൊല്യൂഷൻസ് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ ദിനമായ ജൂൺ 27നായിരിക്കും ബഹുമതികൾ നൽകുക. 250 കോടിയിൽ താഴെവിറ്റുവരവും ജിഎസ്ടി രജിസ്ട്രേഷനുമുള്ള എല്ലാത്തരം ബിസിനസ് സംരഭകർക്കും അപേക്ഷിക്കാം. ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ നിർണായക സ്വാധീനമാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ചെലുത്തുന്നത്. അത്തരം സംരഭങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ മുൻപന്തിയിലെത്തിക്കാനാണ് ഇത്തരം പരിപാടികൾ കൊണ്ട് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ സ്വാധീനിക്കുന്ന 6.3 കോടി എം‌എസ്‌എംഇകളാണുള്ളത്, 5 വിഭാഗങ്ങളിലായാണ് തെരഞ്ഞെടുക്കുന്നത്

Wonder Women in MSMEs - സ്വയം സംരഭകരായ സ്ത്രീകളെ കണ്ടെത്തി ആദരിക്കുന്നു
Business Veterans- തങ്ങളുടെ ബിസിനസ് രംഗത്ത്  വളർച്ചയുടെ പടവുകൾ കെട്ടിപ്പടുത്ത സംരഭകരെ തിരിച്ചറിയുക.
Social Patrons -  സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി ബിസിനസ്സ് രീതികളിൽ മാറ്റങ്ങൾ വരുത്തിയ സംരഭകരെ തിരിച്ചറിയുക, വെല്ലുവിളികളെ അതിജീവിച്ച അവരുടെ പ്രവർത്തനങ്ങൾ.
Digital transformers – പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഡിജിറ്റിൽ ഇടപാടുകളിലൂടെ ബിസിനസുകൾക്ക് വളർച്ചയുണ്ടാക്കിയവർ
Idea Icons - കോവിഡ് -19 വെല്ലുവിളികൾക്കിടയിലും അതിനെ മറികടക്കാൻ കഴിഞ്ഞ സംരഭകരെ തിരിച്ചറിയുക.

ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും വളർച്ചയിൽ നിർണായക സ്വാധീനമാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ചെലുത്തുന്നതെങ്കിലും പലരും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുന്നതായി ടാലി സൊല്യൂഷൻസ് ഗ്ലോബൽ മാർക്കറ്റിംഗ് വിഭാഗം മേധാവി ജയതി സിംഗ് പറഞ്ഞു. ഇത്തരം സംരഭങ്ങളുടെ സംഭാവനകൾ പൊതുസമൂഹത്തിലെത്തിക്കുകയും അതിലൂടെ സംരഭകരെ കൂടുതൽ ഉയരങ്ങളിലേയ്ക്ക് എത്തിക്കുകയുമാണ് ടാലി സൊല്യൂഷന്‍സ് ലക്ഷ്യമിടുന്നത്. താൽ‌പര്യമുള്ള സംരംഭകർ‌ അല്ലെങ്കിൽ‌ അത്തരം സംരംഭകരെ അറിയുന്ന ആളുകൾ‌ക്ക് http://bit.ly/heroeshamesha എന്ന സൈറ്റിലൂടെ എൻ‌ട്രികൾ‌ സമർപ്പിക്കാം. 2021 ജൂൺ 20 ഞായറാഴ്ചയോ അതിനുമുമ്പോ അപേക്ഷകൾ സമർപ്പിക്കാം. എം‌എസ്എംഇ വ്യവസായ രംഗത്തെ വിദഗ്ധർ വിജയികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. 4 പതിപ്പുകളായിട്ടാകും ജേതാക്കളെ തെരഞ്ഞെടുക്കുക. ഓരോ സോണൽ പതിപ്പിലും, ഓരോ വിഭാഗത്തിനും പരമാവധി 6 ബഹുമതികൾ നൽകും. 

പുതിയ ബിസിനസുകാര്‍ക്കും എംഎസ്എംഇകള്‍ക്കും അനായാസമായി ബിസിനസ് നടത്തുന്നതിന് സൗകര്യമൊരുക്കുന്ന ടാലിപ്രൈം ബിസിനസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ദാതാക്കളാണ് ടാലി സൊല്യൂഷന്‍സ്. 2 ദശലക്ഷം എസ്എംഇ ഉപഭോക്തൃക്കളും 1 ലക്ഷത്തിൽ പരം ചാർട്ടേഡ് അക്കൗണ്ടന്റുമാരും ഇന്ത്യയിലുടനീളമുള്ള 520തിലധികം ജില്ലകളിലെ സേവനവും  ടാലി സൊല്യൂഷന്‍സിനെ വേറിട്ട് നിർത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് https://bit.ly/hhtally 

Latest Videos
Follow Us:
Download App:
  • android
  • ios