ചരിത്രം കുറിച്ച് സ്കൈലൈന്‍; കേരളത്തില്‍ 150 പ്രോജക്ടുകള്‍ ലോഞ്ച് ചെയ്ത ആദ്യത്തെ ബില്‍ഡര്‍
ഇന്ത്യയില്‍ ആദ്യമായി ISO 9001:2015 സര്‍ട്ടിഫിക്കേഷന്‍ നേടിയ ബില്‍ഡര്‍മാരില്‍ ഒരാളാണ് സ്കൈലൈന്‍. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന CRISIL (DA2+) ഗ്രേഡിങ്ങ് നേടിയത് സ്കൈലൈനാണ്.
കൊച്ചി:കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ചരിത്രംകുറിച്ച് 150 പ്രോജക്ടുകള്‍ ലോഞ്ച്ചെയ്യുന്ന ആദ്യത്തെ ബില്‍ഡറായി സ്കൈലൈന്‍ ബില്‍ഡേഴ്സ്. 57 രാജ്യങ്ങളിലായി 7600 ല്‍ അധികം കുടുംബങ്ങള്‍ കഴിഞ്ഞ 32 വര്‍ഷങ്ങളായി സ്കൈലൈനില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന് തിളക്കം കൂട്ടുന്നതാണ് ഈ നാഴികക്കല്ല്. സ്കൈലൈന്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയും വിശ്വാസവും ഉറപ്പുനല്‍കുന്നു. സ്കൈലൈന്‍ നേടിയിട്ടുള്ള സര്‍ട്ടിഫിക്കേഷനുകളും, അംഗീകാരങ്ങളും ഇതിനുള്ള തെളിവാണ്. കേരളത്തില്‍ ഉടനീളം 150 പ്രോജക്ടുകളിലായി 1.55 കോടി സ്ക്വയര്‍ ഫീറ്റ് ബില്‍ഡപ്പ് ഏരിയയാണ് ഇതുവരെ സ്കൈലൈന്‍ അഭിമാനപൂര്‍വ്വം നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളത്.
ഡിസൈന്‍ അപ്പാര്‍ട്ടുമെന്‍റുകള്‍, ലക്ഷ്വറി സ്കൈവില്ലകള്‍, എയര്‍ കണ്ടീഷന്‍ ചെയ്ത ലക്ഷ്വറി അപ്പാര്‍ട്ടുമെന്‍റുകള്‍,എയര്‍ കണ്ടീഷന്‍ ചെയ്ത അള്‍ട്രാ പ്രീമിയം അപ്പാര്‍ട്ടുമെന്‍റുകള്‍, ലക്ഷ്വറി ഗാര്‍ഡന്‍ സ്യൂട്ടുകള്‍, അള്‍ട്രാ ലക്ഷ്വറി ഗാര്‍ഡന്‍ ബംഗ്ലാവുകള്‍ തുടങ്ങി 50 ലക്ഷം മുതല്‍ 5 കോടി വരെ വിലവരുന്ന ഭവനങ്ങളുടെ വൈവിധ്യമാര്‍ന്ന സാധ്യതകളാണ് സ്കൈലൈന്‍ ഉപഭോക്താക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.
ഇന്ത്യയില്‍ ആദ്യമായി ISO 9001:2015 സര്‍ട്ടിഫിക്കേഷന്‍ നേടിയ ബില്‍ഡര്‍മാരില്‍ ഒരാളാണ് സ്കൈലൈന്‍. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന CRISIL (DA2+) ഗ്രേഡിങ്ങ് നേടിയത് സ്കൈലൈനാണ്. സ്കൈലൈന്‍ ഹോംകെയര്‍, സ്കൈലൈന്‍ ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ്, സ്കൈലൈന്‍ ഇന്‍റീരിയേഴ്സ്, സ്കൈലീനിയേജ്, സ്കൈകെയര്‍, റെന്‍ഡല്‍ & റീസെയില്‍ ഡിവിഷന്‍ തുടങ്ങി സ്കൈലൈന്‍ ലഭ്യമാക്കുന്ന വില്‍പ്പനാനന്തര സേവനങ്ങള്‍ ഓരോ സ്കൈലൈന്‍ വീടിനേയും മികച്ച ജീവിതമൊരുക്കുന്ന ഇടങ്ങളാക്കിമാറ്റുന്നു.
തിരുവനന്തപുരം ശാസ്തമംഗലത്ത് നിര്‍മ്മാണം ആരംഭിക്കുന്ന സ്കൈലൈന്‍ അപ്പര്‍ക്രസ്റ്റാണ് സ്കൈലൈന്‍റെ 150-ാം പ്രോജക്ട്. തിരുവനന്തപുരത്തെ ജീവിത നിലവാരത്തെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തുവാന്‍ ലക്ഷ്യമിടുന്ന ആഡംബര ഭവന പദ്ധതിയാണ് ഇത്. മുഴുവനായും എയര്‍കണ്ടീഷന്‍ ചെയ്ത അപ്പാര്‍ട്ടുമെന്‍റുകളാണ് സ്കൈലൈന്‍ അപ്പര്‍ ക്രസ്റ്റിലുള്ളത്.
കൊച്ചി എന്‍ എച്ച് ബൈപ്പാസില്‍, പാലാരിവട്ടത്ത് ആരംഭിക്കുന്ന ദ വണ്‍ ആണ് സ്കൈലൈന്‍റെ 151 -ാം പ്രോജക്ട്. കൊച്ചിയില്‍ എന്‍ എച്ച് ബൈപ്പാസില്‍ ഏറ്റവും കണ്ണായ ഇടത്താണ് ദ വണ്‍ എന്ന അള്‍ട്രാ പ്രീമിയം ലക്ഷ്വറി അപ്പാര്‍ട്ടുമെന്‍റുകള്‍ നിര്‍മ്മിക്കുന്നത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് തൊട്ടടുത്ത് സ്കൈലൈന്‍ സൈലസ് എന്ന പുതിയൊരു പ്രോജക്ടും അവതരിപ്പിച്ചിരുന്നു.
മുകളില്‍ പറഞ്ഞ പ്രോജക്ടുകളെ കൂടാതെ 8 പുതിയ പ്രോജക്ടുകള്‍ കൂടി അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സ്കൈലൈന്‍ നിര്‍മ്മിക്കുവാന്‍ തയ്യാറെടുക്കുകയാണ്. ഇതില്‍ 3 എണ്ണം കൊച്ചിയിലും , തിരുവനന്തപുരം, കോട്ടയം, തിരുവല്ല, തൃശ്ലൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോ പ്രോജക്ടുമാണ് നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നത്. പുതിയ 10 പ്രോജക്ടുകളുംകൂടി ഏകദേശം 10 ലക്ഷം സ്ക്വയര്‍ ഫീറ്റ് ബില്‍ഡപ്പ് ഏരിയയാണ് സ്കൈലൈന്‍ നിര്‍മ്മിക്കുന്നത്. 2023 ല്‍ 10 ലക്ഷം സ്ക്വയര്‍ ഫീറ്റ് ബില്‍ഡപ്പ് ഏരിയയാണ് സ്കൈലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുന്നത്.
"ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷനുകളില്‍ മികച്ച ഗുണനിലവാരത്തോടെ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുകയും ചെയ്യുക എന്ന പരമമായ ലക്ഷ്യത്തെയാണ് കാലങ്ങളായി സ്കൈലൈന്‍ പിന്തുടരുന്നത്. സ്കൈലൈന്‍ ഭവനങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള വിലപ്പെട്ട ഉപഭോക്താക്കള്‍ ഞങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്‍റെ സാക്ഷ്യമാണ് ഞങ്ങളുടെ 150 -ാം പ്രോജക്ട്." സ്കൈലൈന്‍ ബില്‍ഡേഴ്സ് സി.എം. ഡി. ശ്രീ. കെ. വി. അബ്ദുള്‍ അസീസ് പറഞ്ഞു.