യൂറോപ്പും അമേരിക്കയും വാതിലടച്ചു; ഇന്ത്യയെ നോട്ടമിട്ട് റഷ്യയിലെ വമ്പൻ കമ്പനികൾ

എന്നാൽ ഇന്ത്യയിലേക്ക് വരുമ്പോൾ വില ഇവർക്ക് വലിയൊരു തലവേദനയാണ്. യൂറോയിലും ഡോളറിലും വിറ്റിരുന്ന ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ എത്ര രൂപയ്ക്ക് വിൽക്കാൻ പറ്റുമെന്നതാണ് പ്രതിസന്ധി.

Russian Companies eyes On India

ദില്ലി: യുക്രൈൻ യുദ്ധത്തിന്റെ (Ukraine Russia conflict) പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യൻ വൻകിട കമ്പനികൾ (Russian companeis) ഇന്ത്യയിലേക്ക്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഓസോൺ, യാന്റക്സ് മാർകറ്റ്, ദന്തോൽപ്പന വിതരണക്കാരായ സിംകോഡെന്റ്, റീടെയ്ൽ കമ്പനി എക്സ്5 റീടെയ്ൽ ഗ്രൂപ്പ്, യൂണികോൺഫ്, ഫാംസ്റ്റാന്റേർഡ് തുടങ്ങി നിരവധി കമ്പനികളാണ് ഇന്ത്യയുമായി ബിസിനസ് സന്നദ്ധത അറിയിച്ചത്. 

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇവരുടെ അമേരിക്കയിലെയും യൂറോപ്പിലെയും ബിസിനസ് പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. ഇവരുമായി സഹകരിച്ച അമേരിക്കയിലെയും യൂറോപ്പിലെയും കമ്പനികൾ പിന്നോട്ട് വലിഞ്ഞതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം.

എന്നാൽ ഇന്ത്യയിലേക്ക് വരുമ്പോൾ വില ഇവർക്ക് വലിയൊരു തലവേദനയാണ്. യൂറോയിലും ഡോളറിലും വിറ്റിരുന്ന ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ എത്ര രൂപയ്ക്ക് വിൽക്കാൻ പറ്റുമെന്നതാണ് പ്രതിസന്ധി. അതേസമയം ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കും ഈ മാറ്റം വലിയ നേട്ടമാകും.
 

Latest Videos
Follow Us:
Download App:
  • android
  • ios