സ്മാർട്ട്ഫോൺ വില കുറയ്ക്കാൻ ജിയോ; റിയൽമി അടക്കമുള്ള കമ്പനികളുമായി ചർച്ച
സാങ്കേതിക വിദ്യയിൽ കുറവ് വരുത്താതെ 5ജി സ്മാർട്ട്ഫോൺ ഡിവൈസുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഷേത് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
മുംബൈ: ഒരു വലിയ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് റിലയൻസ് ജിയോ. അതെന്താണെന്നല്ലേ? ഇന്ത്യയിലെ എല്ലാ സാധാരണക്കാരനും താങ്ങാനാവുന്ന വിലയിൽ 4ജി സ്മാർട്ട്ഫോണുകൾ ലഭ്യമാക്കണം എന്നതാണ് ആവശ്യം. അങ്ങനെ വന്നാൽ ടുജി ഉപഭോക്താക്കൾക്ക് അനായാസം 4ജിയിലേക്ക് മാറാം. അതിന് വേണ്ടിയുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു അംബാനിയുടെ കമ്പനി.
റിയൽ മി അടക്കമുള്ള കമ്പനികളുമായി ജിയോയുടെ ഉന്നതർ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞെന്ന് ഡിവൈസസ് ആന്റ് മൊബിലിറ്റി വിഭാഗം പ്രസിഡന്റായ സുനിൽ ദത്ത് പറയുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇതുസംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. മൊബൈൽ ഫോൺ സെഗ്മെന്റിൽ മാത്രമല്ല കണക്ടഡ് ഡിവൈസസിന്റെ കാര്യത്തിലും മാറ്റത്തിന് ഒരുങ്ങുകയാണ് കമ്പനി.
5ജി കണക്ടിവിറ്റി വരുന്നത് ഒരുപാട് സാധ്യതകൾ തുറക്കുമെന്നും അത് സ്മാർട്ട്ഫോണുകൾക്ക് മാത്രമായി പരിമിതമാകില്ലെന്നുമാണ് റിയൽ മി സിഇഒ മാധവ് ഷേത് പറയുന്നത്. സാങ്കേതിക വിദ്യയിൽ കുറവ് വരുത്താതെ 5ജി സ്മാർട്ട്ഫോൺ ഡിവൈസുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഷേത് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.