രേഖ എം മേനോൻ നാസ്കോം ചെയർപേഴ്സൺ
ടിസിഎസിന്റെ (ടാറ്റ കൺസൾട്ടൻസി സർവീസസ്) ബിസിനസ്- ടെക്നോളജി സർവീസസ് ഹെഡ് കൃഷ്ണൻ രാമാനുജം വൈസ് ചെയർമാനായും നിയമിതനായി.
ദില്ലി: ഐടി വ്യവസായികളുടെ സംഘടനയായ നാസ്കോമിന്റെ (നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‍വെയർ ആൻഡ് സർവീസ് കമ്പനീസ്) ചെയർപേഴ്സണായി രേഖ എം മേനോനെ നിയമിച്ചു. നാസ്കോം അധ്യക്ഷസ്ഥാനത്ത് ഒരു വനിത എത്തുന്നത് ആദ്യമായാണ്.
യുഎസ്- ഐറിഷ് കമ്പനിയായ ആക്സെഞ്ചറിന്റെ ഇന്ത്യയിലെ ചെയർപേഴ്സണും സീനിയർ മാനേജിംഗ് ഡയറക്‌ടറുമാണ് രേഖ. ടിസിഎസിന്റെ (ടാറ്റ കൺസൾട്ടൻസി സർവീസസ്) ബിസിനസ്- ടെക്നോളജി സർവീസസ് ഹെഡ് കൃഷ്ണൻ രാമാനുജം വൈസ് ചെയർമാനായും നിയമിതനായി.