വെള്ളംമൂലം വീടിന്റെ ഭിത്തിക്ക് കേടുപാടുകൾ ഉണ്ടാകുമ്പോൾ പരിഹാരത്തിനായി പെയിന്റിംഗ് മാത്രം ചെയ്താൽ മതിയോ.?
അധിക ഇലാസ്തികതയും നാനോ ഫൈബർ സാങ്കേതികവിദ്യയും നൽകുന്ന പിയു ഹൈബ്രിഡ് കോട്ടിംഗ് എന്നതാണ് മറ്റ് ഉൽപ്പന്നങ്ങളിൽ നിന്ന് ഡോ. ഫിക്സിറ്റ് റൂഫ് സീലിനെ വേറിട്ട് നിർത്തുന്നത്.
സ്വന്തമായി ഒരു ഭവനം എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. അത് ചിലപ്പോൾ വീട് പണിയുന്നതാകാം, ചിലപ്പോൾ വാങ്ങുന്നതാകാം. എന്നിരുന്നാലും അവിശ്വസനീയമായ ഒരു വികാരമാണ് സ്വന്തം ഭവനം എന്നത്. വീടിന്റെ പരിപാലനത്തിനും വീട് മനോഹരവും ശക്തവുമാണെന്ന് ഉറപ്പാക്കാനും ശ്രദ്ധിക്കേണ്ട കുറെയേറെ കാര്യങ്ങളുണ്ട്. വീട്ടുടമകളുമായി പലപ്പോഴും സംസാരിക്കുമ്പോൾ, അവർ നേരിട്ട ചില പൊതുവായ പ്രശ്നം ചോർച്ചയാണ്.ഭിത്തിയിലും മേൽക്കൂരയിലും വെള്ളമിറങ്ങി പാടുകള്‍ ഉണ്ടാവുന്നത് മറയ്ക്കുന്നതിന് പെയിന്റ് ചെയ്യുന്നത് ഒരു പരിഹാരമാണോ?. ഈ വിഷയത്തെ പറ്റി ഹോം ഇന്റീരിയർ വിദഗ്ധർ പറയുന്നത് ഇങ്ങനെ.
“നനഞ്ഞ പാച്ചുകൾക്ക് മുകളിലുള്ള പെയിന്റിംഗ് ഒരു താൽക്കാലിക പരിഹാരം നൽകിയേക്കാം, പക്ഷേ അത് കേടുപാടുകൾ തടയുന്നില്ല"
ചുമരുകളിലോ സീലിങിലോ ഉള്ള പാടുകള്‍ക്ക് പെയിന്റിംഗ് ഒരു താല്കാലിക പരിഹാരമായി മാത്രമേ പ്രവർത്തിക്കൂ. ഇത് ഒരിക്കലും ഒരു ദീർഘകാല പരിഹാരമായി കണക്കാക്കുവാൻ സാധിക്കില്ലാ, കാരണം പാടുകള്‍ പൂർണമായും പരിഹരിക്കാനോ, അതിന്റെ പ്രശ്നത്തിന്റെ മൂലകാരണത്തെ പ്രതിരോധിക്കാനും കഴിയുന്നില്ലാ, താപ വ്യതിയാനം മേല്‍കൂരയില്‍ ചോർച്ചയ്ക്കും വിള്ളലുകൾക്കു കാരണമാവുന്നുണ്ട്. ഈ വിള്ളലുകൾ വീടിനുള്ളിലെ താപനിലയും വർദ്ധിപ്പിക്കും. ഇതുമൂലം എയർ കണ്ടീഷണറുകളും കൂളറുകളും കൂടുതൽ സമയം ഉപയോഗിക്കേണ്ടതായി വരും.നിങ്ങളുടെ വീട് ആരോഗ്യപൂര്‍ണ്ണമായിരിക്കാന്‍ യഥാസമയം വിള്ളലുകള്‍ പരിഹരിക്കുകയും എലാസ്റ്റോമെറിക് വാട്ടർപ്രൂഫ് കോട്ടിംഗ് ഉപയോഗിച്ച് മേൽക്കൂര പരിരക്ഷിക്കുകയും ചെയ്യുക.
“പൂപ്പൽ കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ കേവലം പെയിന്റിന് തടയാൻ കഴിയില്ല.”
നിങ്ങളുടെ ചുമരുകളും സീലിങും ഒരു കോട്ട് പെയിന്റ് കൊണ്ട് ചിലപ്പോൾ മനോഹരമാക്കാൻ സാധിക്കും എന്നാൽ പൂപ്പൽ പോലുള്ള അനുബന്ധ പ്രശ്നങ്ങൾക്കും അതുമൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾക്കോ ഒരു പരിഹാരം ആവില്ലാ.ചുവരുകൾ പെയിന്റ് ചെയ്യുന്നത് ഈർപ്പം ഭിത്തിയിലേക്ക് ഇറങ്ങുന്നത് ഒരിക്കിലും തടയുന്നില്ല,മാത്രമല്ല അവിടം അണുക്കളും പൂപ്പലും വളരുന്നതിന് സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.
“പെയിന്റിംഗ് ആവർത്തിച്ചുള്ള ചെലവായി മാറുകയും വീടിന്റെ പുനർവിൽപ്പന മൂല്യം കുറയ്ക്കുകയും ചെയ്യുന്നു.”
ആവർത്തിച്ചുള്ള ചെലവിനുമപ്പുറം പെയിന്റിംഗ് കാര്യമായ ഗുണങ്ങൾ തരുന്നില്ലാ, ചോര്‍ച്ചയുടെ ഉറവിടം ശരിയായ രീതിയില്‍ വാട്ടര്‍പ്രൂഫ് ചെയ്യാതെ പാടുകള്‍ മറയ്ക്കാന്‍ പെയിന്റ് മാത്രം ചെയ്യുമ്പോള്‍ പണചെലവ് മാത്രമാണ് സംഭവിക്കുന്നത് കേവലം നേര്‍ത്തതായിട്ടുള്ള പെയിന്റിംഗ് കോട്ടിംഗ് കൊണ്ട് കഠിനമായ കാലാവസ്ഥയെ പ്രതിരോധിക്കാനോ വിള്ളലുകള്‍ പരിഹരിക്കാനോ സാധിക്കില്ല .ഇത് സീലിങ്ങും ഭിത്തിയും ദുര്‍ബലപ്പെടുത്താനും വീടിന്റെ മൂല്യം കുറയ്ക്കുകയും കാലക്രമത്തില്‍ കെട്ടിടത്തിനു ദോഷകരമായി ഭവിക്കുകയും ചെയ്യുന്നു
“ചോര്‍ച്ചയും കേടുപാടുകളും പരിഹരിക്കുന്നതിന് ഒരു മികച്ച സാങ്കേതിക വിദ്യയോട് കൂടിയുള്ള വാട്ടര്‍പ്രൂഫിംഗ് ആണ് പരിഹാരം”.
കേടുപാടുകൾ മറയ്ക്കാൻ ചുവരുകൾ പെയിന്റ് ചെയ്ത് വീണ്ടും വീണ്ടും പൈസ കളയുന്നതിലും എളുപ്പം നല്ല നിലവാരമുള്ള വാട്ടർ പ്രൂഫിംഗ് ചെയ്യുക എന്നതാണ്. മേല്‍കൂരകളുടെ ചേർച്ച പരിഹരിക്കുന്നതിന് വെണ്ടിയുള്ള പരിഹാരമാണ് വാട്ടർ പ്രൂഫിംഗ് ചെയ്യുന്നതിലൂടെ ലഭിക്കുക. ഇതിന് ഏറ്റവും അനുയോജ്യവും വിശ്വസനീയമായ ഉൽപ്പന്നമാണ് ഡോ.ഫിക്സിറ്റ് വാട്ടർ പ്രൂഫിംഗ്.ഇത് ചെയ്യുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങള്‍
• വിള്ളലുകൾ തടയുന്നു, അതുവഴി ചോര്‍ച്ചയും.
• ഈർപ്പം ഭിത്തിയിലേക്ക് ഇറങ്ങുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു, അങ്ങനെ പൂപ്പൽ വഴിയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു
• വീടിന്റെ ഘടന പരിരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
• വീട് കൂടുതൽ കാലം മനോഹരമായി സംരക്ഷിക്കപ്പെടുന്നു.
• വീടും ഭിത്തികളും ദീര്‍ഘകാലം ഭംഗിയായി നിലനിര്‍ത്തുന്നു
• കഠിനമായ സൂര്യപ്രകാശത്തിൽ നിന്ന് വീടിന്റെ താപനില കുറയ്ക്കുന്നു. ഒരു തണുത്ത അന്തരീക്ഷം വീട്ടിൽ ഉറപ്പാക്കുന്നു.
അധിക ഇലാസ്തികതയും നാനോ ഫൈബർ സാങ്കേതികവിദ്യയും നൽകുന്ന പിയു ഹൈബ്രിഡ് കോട്ടിംഗ് എന്നതാണ് മറ്റ് ഉൽപ്പന്നങ്ങളിൽ നിന്ന് ഡോ. ഫിക്സിറ്റ് റൂഫ് സീലിനെ വേറിട്ട് നിർത്തുന്നത്. ചോർച്ചയിൽ നിന്നുള്ള പൂർണമായ ഒരു പരിഹാരവും ഇത് ഉറപ്പാക്കുന്നു. ഇതിന്റെ കോട്ടിങും എലാസ്റ്റോമെറിക് സ്വഭാവവും ഏത് പ്രതിരോധ കാലവസ്ഥയെയും അതിജീവിക്കുന്നു. ഈ വാട്ടര്‍ പ്രൂഫിംഗ് കോട്ടിംഗ് ഉപയോഗിച്ച് നിങ്ങളുടെ വീട് കൂടുതൽ കാലം മനോഹരവും ശക്തവുമായി നിലനിർത്താം.
ഈ പറഞ്ഞ ഗുണങ്ങളുള്ള ഡോ.ഫിക്സിറ്റ് റൂഫ് സീൽ മാര്‍ക്കറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്. ഈ പി.യു ഹൈബ്രിഡ് കോട്ടിംഗ് നാനോ-ഫൈബര്‍ സാങ്കേതികവിദ്യ അനുസരിച്ചിട്ടുള്ള ഏകീകൃത കോട്ടിംഗ് മേല്‍കൂരയില്‍ ഉപയോഗിക്കാവുന്നതാണ്. മറ്റ് ഉൽപ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ ചൂട് ആഗിരണം ചെയ്ത്, വീട് തണുപ്പിക്കാൻ ഇടയാക്കുന്നു. ഈ രീതിയിലുള്ള വാട്ടര്‍പ്രൂഫിംഗ് മേല്‍കൂരയില്‍ ചെയ്യുന്നത് വഴി താങ്കളുടെ വീട് സുരക്ഷിതവും ഭംഗിയുള്ളതുമായി ദീര്‍ഘകാലം നിലനില്‍കും.