ഇന്ത്യയിലെ നൂറുകണക്കിന് തൊഴിലാളികളെ ഒയോ പിരിച്ചുവിടും
ഇന്ത്യയിലെ നൂറുകണക്കിന് തൊഴിലാളികളെ ഒയോ പിരിച്ചുവിടാൻ ഒരുങ്ങുന്നു. തുടർച്ചയായി നഷ്ടം നേരിട്ട സാഹചര്യത്തിലാണ് കമ്പനിയുടെ ഈ തീരുമാനം എന്നാണ് റിപ്പോർട്ട്. ഇന്ത്യയ്ക്ക് പുറമെ ചൈനയിലും ജീവനക്കാരെ പിരിച്ചുവിടും.
ദില്ലി: ഇന്ത്യയിലെ നൂറുകണക്കിന് തൊഴിലാളികളെ ഒയോ പിരിച്ചുവിടാൻ ഒരുങ്ങുന്നു. തുടർച്ചയായി നഷ്ടം നേരിട്ട സാഹചര്യത്തിലാണ് കമ്പനിയുടെ ഈ തീരുമാനം എന്നാണ് റിപ്പോർട്ട്. ഇന്ത്യയ്ക്ക് പുറമെ ചൈനയിലും ജീവനക്കാരെ പിരിച്ചുവിടും.
ചൈനയിൽ 12000 തൊഴിലാളികളാണ് ഉള്ളത്. ഇതിൽ അഞ്ച് ശതമാനം പേരെയാണ് പിരിച്ചുവിട്ടിരുന്നു. ഇന്ത്യയിൽ 10000 ജീവനക്കാരിൽ 12 ശതമാനം പേരെയും പിരിച്ചുവിട്ടിരുന്നു. ഇന്ത്യയിലെ ജീവനക്കാരിൽ 1200 പേരെ കൂടി പിരിച്ചുവിടും എന്നാണ് പുതിയ റിപ്പോർട്ട്.
കമ്പനി തുടർച്ചയായി നഷ്ടം നേരിട്ട സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് ചുരുക്കാനും പ്രവർത്തന മേഖല ചെറുതാക്കാനുമുള്ള തീരുമാനമാണ് കമ്പനിക്കുള്ളത്. സമീപകാലത്ത് ചൈനയിൽ വൻതോതിൽ സമരങ്ങൾ നടന്നിരുന്നു. കരാറുകൾ കമ്പനി ലംഘിക്കുന്നുവെന്നാണ് സമരക്കാർ പ്രധാനമായി ഉന്നയിച്ച ഒരു വിഷയം.
വളരെ ശക്തമായ നിലയിൽ മുന്നേറിയ കമ്പനിക്ക് ഉപഭോക്താക്കൾ തുടർച്ചയായി രേഖപ്പെടുത്തിയ പരാതികളും മറ്റുമാണ് തിരിച്ചടിയായത്. നഷ്ടം നേരിട്ടതോടെ ഓഹരി വിലയും ഇടിഞ്ഞു. ഇപ്പോൾ നിലനിൽപാണ് ഈ കമ്പനിയുടെ ലക്ഷ്യം.