എൻ‌എം‌സി സ്ഥാപകൻ ബി‌ആർ ഷെട്ടി ബാങ്ക് ഓഫ് ബറോഡയ്ക്ക് നല്‍കാനുള്ളത് 1900 കോടി രൂപ !

ലോണിന് ഗ്യാരണ്ടിയായി ബാങ്കില്‍ പണയം വെച്ച 16 സ്വത്തുവകകള്‍ ബാങ്കിന് കൈമാറാന്‍ ഷെട്ടി ബാധ്യസ്ഥനാണെന്നു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി. 

NMC founder BR Shetty bob loan npa

മുംബൈ: എൻ‌എം‌സി സ്ഥാപകൻ ബി‌ആർ ഷെട്ടിയിൽ നിന്നും അദ്ദേഹത്തിന്റെ കമ്പനികളിൽ നിന്നും 250 മില്യൺ ഡോളറിലധികം വരുന്ന വായ്പ തിരിച്ചുപി‌‌‌‌‌‌ടിക്കാൻ ബാങ്ക് ഓഫ് ബറോഡ ശ്രമം തുടങ്ങി. നിയമ നടപടികൾ പുരോ​ഗമിക്കുന്നതിനാൽ സ്വത്തുക്കൾ വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഷെട്ടിക്കും ഭാര്യയ്ക്കും കോടതിയുടെ വിലക്കുണ്ട്. 

19.13 ബില്യൺ രൂപ (253 മില്യൺ ഡോളർ) (1913 കോടി രൂപ) വായ്പയ്ക്കായി ബെംഗളൂരു ഉൾപ്പെടെ നിരവധി ഇന്ത്യൻ നഗരങ്ങളിലായി 16 സ്വത്തുവകകളാണ്  ഷെട്ടിയും ഭാര്യയും ബാങ്കിൽ ഗ്യാരൻറിയായി ഉൾപ്പെടുത്തിയിരിക്കുന്നത്. കേസിൽ അടുത്ത വാദം ജൂൺ എട്ടിന് ബാം​ഗ്ലൂർ കോടതിയിൽ നടക്കാനിരിക്കെയാണ് ബാങ്കിന്റെ ന‌ടപ‌ടി.

യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ഹോസ്പിറ്റല്‍ ശൃംഖലയായ എന്‍എംസിയെ മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കു ശേഷമാണ് ഏപ്രിലിലാണ് പുതിയൊരു ഭരണ സമിതിക്കു കീഴിലേക്ക് മാറ്റിയത്. നേരത്തെ നല്‍കിയ കണക്കുകള്‍ പ്രകാരം കമ്പനിയുടെ കടബാധ്യത 2.1 ബില്യണ്‍ ഡോളറായിരുന്നെങ്കിലും ഇക്കഴിഞ്ഞ മാര്‍ച്ചില്‍, 6.6 ബില്യണ്‍ ഡോളറിന്റെ കടമുണ്ടെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു.

നേരത്തെ റിപ്പോര്‍ട്ടുചെയ്തതിനേക്കാള്‍ ഒരു ബില്യണ്‍ ഡോളറിലധികം കടബാധ്യതയുണ്ടെന്നാണ് ഷെട്ടിക്ക് നിയന്ത്രണ പങ്കാളിത്തമുള്ള ധനകാര്യസ്ഥാപനമായ ഫിനാബ്ലര്‍ കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞത്.

ലോണിന് ഗ്യാരണ്ടിയായി ബാങ്കില്‍ പണയം വെച്ച 16 സ്വത്തുവകകള്‍ ബാങ്കിന് കൈമാറാന്‍ ഷെട്ടി ബാധ്യസ്ഥനാണെന്നു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരിക്കാൻ ഷെട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങളോ ബാങ്കോ തയ്യാറായിട്ടില്ല. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

Latest Videos
Follow Us:
Download App:
  • android
  • ios