മല്ലിക ശ്രീനിവാസനെ പിഇഎസ്ബി അധ്യക്ഷയായി നിയമിച്ചു

പിഇഎസ്ഇ അം​ഗമായി അസം- മേഘാലയ കേഡർ ഐഎഎസ് ഓഫീസർ ശൈലേഷിനെയും നിയമിച്ചു. 

Mallika Srinivasan named head of PESB

ദില്ലി: ട്രാക്ടേഴ്സ് ആൻഡ് ഫാം എക്യുപ്മെന്റ് ലിമിറ്റഡ് ചെയർപേഴ്സണും മാനേജിം​ഗ് ഡയറക്ടറുമായ മല്ലിക ശ്രീനിവാസനെ പബ്ലിക് എന്റർപ്രൈസസ് സിലക്ഷൻ ബോർഡ് (പിഇഎസ്ഇ) അധ്യക്ഷയായി നിയമിച്ചു. ആദ്യമായാണ് സ്വകാര്യ മേഖലയിൽ നിന്നുളള ഒരാളെ ഈ പദവിയിൽ സർക്കാർ നിയമിക്കുന്നത്. 

കേന്ദ്ര പൊതുമേഖല സംരംഭങ്ങളുടെ ഉന്നത പദവികളിൽ നിയമിക്കപ്പെടേണ്ടവരെക്കുറിച്ച് സർക്കാരിന് ശുപാർശ നൽകുകയെന്നതാണ് പിഇഎസ്ഇയുടെ ധർമ്മം. ടിവിഎസ് മോട്ടോർ കമ്പനി ചെയർമാൻ വേണു ശ്രീനിവാസന്റെ ഭാര്യയാണ് മല്ലിക. ടാറ്റാ സ്റ്റീലിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്സിലും ഇവരുണ്ട്. ‍‌

പിഇഎസ്ഇ അം​ഗമായി അസം- മേഘാലയ കേഡർ ഐഎഎസ് ഓഫീസർ ശൈലേഷിനെയും നിയമിച്ചു. മന്ത്രിസഭയുടെ നിയമകാര്യ സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെ‌ടുത്തത്. ബോർഡിന്റെ ശുപാർശയില്ലാത്തതിനാൽ അമ്പതിലേറെ പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ നിയമനം വൈകുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios