നിര്‍മാണ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ ക്രെഡായ്-സ്റ്റാര്‍ട്ടപ് മിഷൻ
വിവിധ വ്യവസായ സംഘടനകളുമായും കോര്‍പ്പറേറ്റുകളുമായും സഹകരിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന റിവേഴ്സ് പിച്ച് പരിപാടിയുടെ ഭാഗമായാണിത്.
തിരുവനന്തപുരം: കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ ക്രെഡായ് (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയഷന്‍ ഓഫ് ഇന്ത്യ) സംസ്ഥാനത്തെ കെട്ടിട നിര്‍മാണ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ് മിഷനുമായി കൈകോര്‍ക്കുന്നു.
വിവിധ വ്യവസായ സംഘടനകളുമായും കോര്‍പ്പറേറ്റുകളുമായും സഹകരിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന റിവേഴ്സ് പിച്ച് പരിപാടിയുടെ ഭാഗമായാണിത്. ഇതുവഴി നിര്‍മാണ മേഖലകളില്‍ അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ക്രെഡായി പരിഹാരം തേടും.
ഡിസംബര്‍ നാലിന് വൈകുന്നേരം മൂന്ന് മണിക്കാണ് സ്റ്റാർപ് മിഷൻ റിവേഴ്സ് പിച്ച് സംഘടിപ്പിക്കുന്നത്. സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കോ അല്ലെങ്കില്‍ ഇതര മേഖലയിലെ സാങ്കേതിക പ്രാവീണ്യം ഈ മേഖലയിലേക്ക് ഉപയോഗപ്പെടുത്താന്‍ താത്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കോ പങ്കെടുക്കാം.