ഭൂമി വെറുതെ കിടന്നിട്ടെന്ത് കാര്യം!, ലാഭമുണ്ടാക്കാന്‍ രണ്ടും കല്‍പ്പിച്ച് കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റ്

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി തുടങ്ങിയ കമ്പനികള്‍ ഇപ്പോള്‍ തന്നെ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്‌റെ ഭൂമി ഉപയോഗിക്കുന്നുണ്ട്.

kolkata port trust plan for effective land use

കൊല്‍ക്കത്ത: ലണ്ടന്‍ ഡോക് ലാന്‍ഡ്സിന്‍റെ അത്രയും ഭൂമിയുണ്ട് ഇന്ത്യയിലെ ഏറ്റവും പഴയ പോര്‍ട്ട് ട്രസ്റ്റായ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്. എന്നാല്‍, അതില്‍ പകുതി പോലും ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെന്നതാണ്
വാസ്തവം. വെറുതെ കിടക്കുന്ന ഈ ഭൂമികളെല്ലാം ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍ പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍.

ജെഎല്‍എല്‍ ഇന്ത്യയെന്ന പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‌റ് കമ്പനിയെ ഇതിന്‌റെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ് പോര്‍ട്ട് ട്രസ്റ്റ്. കമ്പനി പോര്‍ട്ട് ട്രസ്റ്റിന്‌റെ ഭൂമിയുടെ സര്‍വേ നടത്തണം. ഇതിന്‌റെ വിശദമായ
വിവരങ്ങളുടെ ഡിജിറ്റല്‍ റെക്കോര്‍ഡ് തയ്യാറാക്കണം.

പോര്‍ട്ട് ട്രസ്റ്റിന് കൊല്‍ക്കത്തയില്‍ മാത്രം 4,500 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് വിവരം. 18 സ്‌ക്വയര്‍ കിലോമീറ്ററോളം വിസ്തൃതിയുള്ള ഭൂമി. ഇതില്‍ രണ്ടായിരം ഏക്കര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. വര്‍ഷം തോറും
ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഒന്നര നൂറ്റാണ്ട് പ്രായമുള്ള പോര്‍ട്ട് ട്രസ്റ്റ് പുതിയ തീരുമാനത്തിനായി രംഗത്ത് ഇറങ്ങിയത്.

നീണ്ട 15 വര്‍ഷത്തിന് ശേഷം ആദ്യമായി പോര്‍ട്ട് ട്രസ്റ്റ് 60 കോടിയുടെ ലാഭം ഉണ്ടാക്കിയിരുന്നു. ജീവനക്കാരുടെ എണ്ണം 6,000 ത്തില്‍ നിന്ന് 3,600 ആക്കി കുറച്ചതും, ചരക്ക് സാധനങ്ങളുടെ വരവിലുണ്ടായ വര്‍ധനവും ഇതിന് കാരണമായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി തുടങ്ങിയ കമ്പനികള്‍ ഇപ്പോള്‍ തന്നെ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്‌റെ ഭൂമി ഉപയോഗിക്കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios