'കാപ്പിക്കമ്പനി വാങ്ങാന്‍ സിഗരറ്റ് കമ്പനി': കഫേ കോഫീ ഡേയെ വാങ്ങാന്‍ പദ്ധതിയിട്ട് ഈ വമ്പന്‍ രംഗത്ത്

ക്ലാസിക്, ഗോള്‍ഡ് ഫ്ലേക്ക് തുടങ്ങിയ സിഗരറ്റ് ബ്രാന്‍ഡുകളുടെ ഉല്‍പാദകരായ ഐടിസിയുടെ വരവ് സിസിഡിക്ക് ഏറെ ഗുണ ചെയ്തേക്കുമെന്നാണ് വിലയിരുത്തല്‍. 

itc plan to buy ccd

ബാംഗ്ലൂര്‍: കഫേ കോഫീ ഡേയുടെ (സിസിഡി) ഓഹരി വാങ്ങാന്‍ പദ്ധതിയിട്ട് ഐടിസിയും. വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ സിഗരറ്റ് ഉല്‍പാദകരാണ്  ഐടിസി. പുകയില ഉല്‍പ്പന്ന വിപണിയോടൊപ്പം മറ്റ് ബിസിനസ്സുകളിലും സാന്നിധ്യം അറിയിക്കാനാണ് ഐടിസിയുടെ ശ്രമം. 

ക്ലാസിക്, ഗോള്‍ഡ് ഫ്ലേക്ക് തുടങ്ങിയ സിഗരറ്റ് ബ്രാന്‍ഡുകളുടെ ഉല്‍പാദകരായ ഐടിസിയുടെ വരവ് സിസിഡിക്ക് ഏറെ ഗുണ ചെയ്തേക്കുമെന്നാണ് വിലയിരുത്തല്‍. ഓഹരി വാങ്ങുന്നതുമായി ബന്ധപ്പെട്ട് സിസിഡിയുമായി ഐടിസി നടത്തിവരുന്ന ചര്‍ച്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതോടെ സിസിഡിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കൊക്കക്കോളയും ഐടിസിയും തമ്മിലുളള മത്സരം കടുക്കുമെന്നുറപ്പായി. 

ഐടിസിക്ക് സിസിഡിയെ ഏറ്റെടുക്കാനായാല്‍ സിഗരറ്റ് വ്യവസായത്തിലെ ആശ്രയത്വം കുറയ്ക്കാനാകും. ഇന്ത്യ പുകയിലയുടെ നികുതി വർദ്ധിപ്പിക്കുകയും പൊതുസ്ഥലങ്ങളിൽ പുകവലി നിയന്ത്രിക്കുകയും ചെയ്യുന്നതിനാൽ മറ്റ് മേഖലകളില്‍ നിക്ഷേപം ഇറക്കി ഐടിസിക്ക് ബിസിനസ്സ് കൂടുതൽ വൈവിധ്യവത്കരിക്കേണ്ടതുണ്ട്.   
 

Latest Videos
Follow Us:
Download App:
  • android
  • ios