ഐടിക്ക് 50 ശതമാനം വരെ തുറക്കാം: ഇ -കൊമേഴ്സ് കമ്പനികൾക്ക് പരിധിയില്ല; വിശദമായ മാർ​ഗ നിർദ്ദേശങ്ങൾ ഈ രീതിയിൽ

ഇൻഫർമേഷൻ ടെക്നോളജി, ബിസിനസ് പ്രോസസ് മാനേജ്മെന്റ് (ഐടി-ബിപിഎം) കമ്പനികൾ മിക്ക ജീവനക്കാരോടും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
IT companies allowed to function
ദില്ലി: ദേശീയ ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിച്ച പശ്ചാത്തലത്തിൽ, എല്ലാ ഐടി, ഐടി അനുബന്ധ സേവനങ്ങളും (ഐടിഇഎസ്) ഇ-കൊമേഴ്‌സ് കമ്പനികളും ഏപ്രിൽ 20 മുതൽ പ്രവർത്തിക്കാൻ അനുവദിക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നരേന്ദ്ര മോദി സർക്കാർ പുറപ്പെടുവിച്ചു. മുൻപ് ഉണ്ടായിരുന്ന വർക്ക് ഫോഴ്സിന്‌റെ 50 ശതമാനം വരെ തുറന്ന് പ്രവർത്തിക്കാൻ ഐടി മേഖലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്നാൽ, ഇ-കൊമേഴ്‌സ് കമ്പനികൾക്ക് അത്തരം പരിധിയില്ല. ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന വാഹനങ്ങൾക്കും ആവശ്യമായ അനുമതികൾ ലഭിച്ചശേഷം പ്രവർത്തിപ്പിക്കാൻ അനുവാദമുണ്ട്.

"ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ സേവന മേഖലയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്, ദേശീയ വളർച്ചയ്ക്ക് അത് പ്രധാനമാണ്. അതനുസരിച്ച്, ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾ, ഐടി, ഐടി അനുബന്ധ സേവനങ്ങളുടെ പ്രവർത്തനങ്ങൾ, സർക്കാർ പ്രവർത്തനങ്ങൾക്കായുള്ള ഡാറ്റ, കോൾ സെന്ററുകൾ, ഓൺലൈൻ അദ്ധ്യാപനം, വിദൂര പഠനം എന്നിവയെല്ലാം ഇപ്പോൾ അനുവദനീയമായ പ്രവർത്തനങ്ങളാണ് , "ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറപ്പെടുവിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. 

ഇൻഫർമേഷൻ ടെക്നോളജി, ബിസിനസ് പ്രോസസ് മാനേജ്മെന്റ് (ഐടി-ബിപിഎം) കമ്പനികൾ മിക്ക ജീവനക്കാരോടും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Latest Videos
Follow Us:
Download App:
  • android
  • ios