പ്രമുഖ ആപ്പുകളോടുള്ള കിടമത്സരത്തിൽ ടെലഗ്രാമിന് ശക്തിയേകാൻ വൻ നിക്ഷേപം എത്തുന്നു

അബുദാബിയിലെ മുബദാല ഇൻവെസ്റ്റ്മെന്റ് കമ്പനിയും അബുദാബി കാറ്റലിസ്റ്റ് പാർട്ണേർസുമാണ് നിക്ഷേപ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

investment in telegram

ദുബായ്: സ്വകാര്യതാ സംരക്ഷണം എന്ന നയത്തിലൂന്നി നിന്ന് പ്രവർത്തിച്ച് ലോകത്താകമാനം സ്വീകാര്യത നേടിയ പ്രമുഖ സോഷ്യൽ മീഡിയ ആപ്പായ ടെലഗ്രാമിലേക്ക് ഗൾഫ് രാജ്യത്ത് നിന്ന് വൻ നിക്ഷേപമെത്തുന്നു. ലോകത്ത് ഫെയ്സ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ് തുടങ്ങിയ പ്രമുഖ ആപ്പുകളോടുള്ള കിടമത്സരത്തിൽ ടെലഗ്രാമിന് ശക്തിയേകാൻ സാധിക്കുന്ന തരത്തിലുള്ള വമ്പൻ നിക്ഷേപമാണ് എത്തുന്നത്.

അബുദാബിയിലെ മുബദാല ഇൻവെസ്റ്റ്മെന്റ് കമ്പനിയും അബുദാബി കാറ്റലിസ്റ്റ് പാർട്ണേർസുമാണ് നിക്ഷേപ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ആകെ 150 ദശലക്ഷം ഡോളർ നിക്ഷേപിക്കാനാണ് ഇരു കമ്പനികളും തയ്യാറായിരിക്കുന്നത്. 

ഇതിൽ തന്നെ മുബദാല ഇൻവെസ്റ്റ്മെന്റ് കമ്പനി 75 ദശലക്ഷം ഡോളർ നിക്ഷേപിക്കും. കൺവേർട്ടിബിൾ ബോണ്ടായാണ് നിക്ഷേപം. അബുദാബി കാറ്റലിസ്റ്റ് പാർട്ണേർസും 75 ദശലക്ഷം ഡോളറാണ് നിക്ഷേപിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios