വിദേശത്ത് നിന്ന് മടങ്ങുന്നവർക്ക് സംരംഭം തുടങ്ങാൻ സഹായം: വ്യവസായ വകുപ്പ് പോർട്ടൽ തയ്യാറാകുന്നു
വെബ് പോർട്ടലിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി ഇ പി ജയരാജൻ നിർവഹിക്കും.
തിരുവനന്തപുരം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശത്ത് നിന്ന് മടങ്ങുന്നവരിൽ സ്വന്തം സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുളളവരെ സഹായിക്കാൻ വ്യവസായ വകുപ്പ്. ഇതിനാൽ വകുപ്പ് പ്രത്യേക ഓൺലൈൻ പോർട്ടൽ തുടങ്ങും. വിദേശത്ത് നിന്ന് മടങ്ങിവരുന്നവർക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
www.industry.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായി മാർഗനിർദ്ദേശങ്ങളും പരിശീലനവും ലഭ്യമാക്കും. ജില്ലാ തലത്തിലായിരിക്കും വ്യവസായ വകുപ്പ് പരിശീലനത്തിന് സൗകര്യം ഏർപ്പെുത്തുന്നത്. വെബ് പോർട്ടലിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി ഇ പി ജയരാജൻ നിർവഹിക്കും.
Read also: ലോക്ക്ഡൗണിൽ കനത്ത തിരിച്ചടിയേറ്റ് രാജ്യത്തെ എട്ട് അടിസ്ഥാനസൗകര്യ വികസന മേഖലകൾ