ആ കൂട്ടുകെട്ട് ഡിസംബര്‍ മുതല്‍ ആരംഭിക്കും, ഇനി ഇന്ത്യയുടെ ആകാശത്ത് വരാന്‍ പോകുന്നത് വന്‍ മാറ്റം

"ഇൻഡിഗോയിൽ ഒരു ഓഹരി എടുക്കാൻ ഞങ്ങൾ വളരെയധികം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഞങ്ങൾ കാത്തിരിക്കും. ഇത് ശരിയായ സമയമല്ല. ഞങ്ങൾക്ക് എയർ ഇന്ത്യയിൽ താൽപ്പര്യമില്ല". ബക്കര്‍ പറഞ്ഞു.

indigo -Qatar airways code share agreement begin from December

ദില്ലി: ഇന്‍ഡിഗോ -ഖത്തര്‍ എയര്‍വേസ് കോഡ് ഷെയര്‍ കരാര്‍ ഡിസംബറില്‍ നിലവില്‍ വരും. കോഡ് ഷെയറിംഗ് ആരംഭിക്കുമെങ്കിലും ഉടനെ നിക്ഷേപത്തിലേക്ക് കടക്കാന്‍ ഖത്തര്‍ എയര്‍വേസിന് ആലോചനയില്ല. ഇൻഡിഗോയിൽ നിക്ഷേപം നടത്താൻ എയർലൈൻ താൽപ്പര്യമുണ്ടെന്നും എന്നാൽ ബജറ്റ് കാരിയറിന്റെ പ്രൊമോട്ടർമാർ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ കാത്തിരിക്കുമെന്നും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബക്കർ പറഞ്ഞു.

ഇൻഡിഗോയുമായുള്ള ബന്ധം വിപുലീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അൽ ബക്കർ പറഞ്ഞു. 

ഇന്‍ഡിഗോ എയര്‍ലൈനിന്‍റെ ഉടമസ്ഥരായ ഇന്‍റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് ഖത്തര്‍ എയര്‍വേസ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

"ഇൻഡിഗോയിൽ ഒരു ഓഹരി എടുക്കാൻ ഞങ്ങൾ വളരെയധികം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഞങ്ങൾ കാത്തിരിക്കും. ഇത് ശരിയായ സമയമല്ല. ഞങ്ങൾക്ക് എയർ ഇന്ത്യയിൽ താൽപ്പര്യമില്ല". ബക്കര്‍ പറഞ്ഞു. നേരത്തെ ഖത്തര്‍ എയര്‍വേസ് എയര്‍ ഇന്ത്യയില്‍ നിക്ഷേപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഇരു കമ്പനികളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ഇന്‍ഡിഗോയുടെ ദോഹയില്‍ നിന്നുളള ദില്ലി, മുംബൈ, ഹൈദരാബാദ് വിമാനങ്ങളിലെ സീറ്റുകളടക്കം പരിസ്പരം പങ്കുവയ്ക്കും. ദോഹ ആസ്ഥാനമായുള്ള ഖത്തർ എയർവേയ്‌സും ഇൻഡിഗോയും തമ്മിലുള്ള കോഡ് ഷെയർ കരാർ ഇന്ത്യൻ വിമാനക്കമ്പനിയുടെ വിദേശ അഭിലാഷങ്ങൾക്ക് കരുത്തേകുകയും അതിവേഗം വളരുന്ന ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് ഗൾഫ് കാരിയറിന്റെ നെറ്റ്‌വർക്കിലേക്ക് വ്യാപാനം എളുപ്പമാകുകയും ചെയ്യും.
 

Latest Videos
Follow Us:
Download App:
  • android
  • ios