ലോക ബാങ്ക് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഐഎഫ്സി ഇന്ത്യന്‍ കമ്പനിയില്‍ നിക്ഷേപിക്കും: ലക്ഷ്യം സ്ത്രീ സംരംഭങ്ങളുടെ വികസനം

ഇതില്‍ കുറഞ്ഞത് 100 ദശലക്ഷം ഡോളര്‍ സ്ത്രീകള്‍ ഉടമസ്ഥരായ എംഎസ്എംഇകള്‍ക്ക് നീക്കി വയ്ക്കുമെന്ന് ഐഎഫ്‌സി ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിറ്റ്യൂഷന്‍സ് ഗ്രൂപ്പ് സൗത്ത് ഏഷ്യ മാനേജര്‍ ഹേമലത മഹാലിംഗം  പറഞ്ഞു.

IFC invest 200 million dollar in Mahindra Finance

തിരുവനന്തപുരം: ലോക ബാങ്ക് ഗ്രൂപ്പില്‍പ്പെട്ട ഐഎഫ്‌സി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡില്‍ 200 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തും. കുറഞ്ഞ വരുമാനമുള്ള സംസ്ഥാനങ്ങളിലെ സൂക്ഷ്മ, ചെറു, ഇടത്തരം സംരംഭങ്ങള്‍ക്കു മാത്രമായി  വായ്പ ലഭ്യമാക്കുന്നതിനാണ് നിക്ഷേപം. ഈ ഫണ്ടിലേക്ക്  മഹീന്ദ്ര ഫിനാന്‍സ് 225 ദശലക്ഷം ഡോളര്‍ കൂടി വകയിരുത്തും. ഈ ഫണ്ടിലേക്ക്  മഹീന്ദ്ര ഫിനാന്‍സ് 225 ദശലക്ഷം ഡോളര്‍ കൂടി വകയിരുത്തും.

ഇതില്‍ കുറഞ്ഞത് 100 ദശലക്ഷം ഡോളര്‍ സ്ത്രീകള്‍ ഉടമസ്ഥരായ എംഎസ്എംഇകള്‍ക്ക് നീക്കി വയ്ക്കുമെന്ന് ഐഎഫ്‌സി ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിറ്റ്യൂഷന്‍സ് ഗ്രൂപ്പ് സൗത്ത് ഏഷ്യ മാനേജര്‍ ഹേമലത മഹാലിംഗം  പറഞ്ഞു.
 
ഏതാണ്ട് 124 ദശലക്ഷം പേര്‍ ജോലി ചെയ്യുന്ന രാജ്യത്തെ എംഎസ്എംഇകളുടെ മുഖ്യ ധനകാര്യ സ്രോതസ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളാണ്. വ്യവസായ സ്ഥാപനങ്ങളില്‍ 80 ശതമാനവും എംഎസ്എംഇകളാണ്. എംഎസ്എംഇ മേഖലയില്‍ 39.75 ബില്ല്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് വിടവ് ഉണ്ടെന്നാണ് 2018-ലെ ഐഎഫ്‌സി പഠന പറയുന്നത്. ഇത് ജിഡിപിയുടെ 15 ശതമാനത്തോളം വരും.
വൈവിധ്യമാര്‍ന്ന ധനകാര്യ വായ്പകള്‍ നല്‍കിവരുന്ന മഹീന്ദ്ര ഫിനാന്‍സിന് രാജ്യത്തൊട്ടാകെ 1300- ലധികം ശാഖകളും 6.4 ദശലക്ഷം ഇടപാടുകാരുമുണ്ട്. ആയിരം കോടി ഡോളറിലധികം ഫണ്ട് കമ്പനി മാനേജ് ചെയ്യുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios