ഇരട്ട അക്ക വളര്‍ച്ചാ നിരക്ക് കൈവരിച്ച് ഹോണ്ട: ജനുവരിയില്‍ അവതരിപ്പിച്ചത് രണ്ട് പുതിയ മോഡലുകൾ
കോളേജുകള്‍ തുറക്കുന്നതും കൊവിഡ് വാക്സിന്‍ വിതരണം തുടരുന്നതും ആഭ്യന്തര ഇരുചക്ര വാഹനം മേഖലയ്ക്ക് പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുംബൈ: ഹോണ്ട ടു വീലേഴ്സ് 2021 ജനുവരിയില്‍ ആഭ്യന്തര വില്‍പനയില്‍ 11 ശതമാനം വളര്‍ച്ച കൈവരിച്ചു. 2020 ജനുവരിയിലെ 374,114 വാഹനങ്ങള്‍ എന്ന നിലയില്‍ നിന്ന് 2021 ജനുവരിയില്‍ 416,716 വാഹനങ്ങള്‍ എന്ന നിലയിലേക്കാണ് വളര്‍ന്നിട്ടുള്ളത്. ഇത് തുടര്‍ച്ചയായി ആറാമത്തെ മാസമാണ് വില്‍പനയുടെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച കൈവരിക്കുന്നത്. 20,467 വാഹനങ്ങളുടെ കയറ്റുമതിയും ജനുവരി മാസത്തില്‍ നടത്തിയിട്ടുണ്ട്. ഈ വ്യവസായ മേഖലയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയോടെയാണ് ഇരട്ട അക്കത്തിലെ വളര്‍ച്ചാ നിരക്ക് കൈവരിച്ച ഹോണ്ട 2021-ലേക്കു കടന്നിരിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യയുടെ വിപണന വിഭാഗം ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു.
കോളേജുകള്‍ തുറക്കുന്നതും കൊവിഡ് വാക്സിന്‍ വിതരണം തുടരുന്നതും ആഭ്യന്തര ഇരുചക്ര വാഹനം മേഖലയ്ക്ക് പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയ്ക്ക് കൂടുതല്‍ വകയിരുത്തല്‍ നടത്തുന്നതും ആരോഗ്യ മേഖലയിലെ നീക്കങ്ങളും കാര്‍ഷിക വിള ശേഖരണ വില വര്‍ധിപ്പിച്ചതും, ബജറ്റിലെ പുതിയ സ്‌ക്രാപ നയവുമെല്ലാം ഇതിനു പുറമെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 2021-നെ തങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ഹോണ്ടയുടെ പുതിയൊരു മോഡല്‍ ഈ മാസം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു പുതിയ മോഡലുകളാണ് ഹോണ്ട 2021 ജനുവരിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഹോണ്ടയുടെ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്ട്സിന്റെ 2021 എഡിഷനായുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സാഹസിക പ്രേമികള്‍ക്ക് ഡാര്‍ക്നെസ് ബ്ലാക്ക് മെറ്റാലിക്, പേള്‍ ഗ്ലെയര്‍ വൈറ്റ് ട്രൈകളര്‍ എന്നിവ തെരഞ്ഞെടുക്കാം. ഹോണ്ടയുടെ 125 സിസി അര്‍ബന്‍ സക്കൂട്ടര്‍ പുതിയ നിരവധി സവിശേഷതകളുമായാണ് അവതരിപ്പിച്ചിട്ടുള്ളത്.